കണ്ണൂര്‍: പറശ്ശിനി ശ്രീമുത്തപ്പന്‍ മടപ്പുരയില്‍ നെല്‍കതിര്‍ നിറ 4ന് രാവിലെ 10.30ന് ഉള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും. പാരമ്പര്യ അവകാശികളായ ഹരിജന്‍ കുടുംബം മടപ്പുരയില്‍ സമര്‍പ്പിക്കുന്ന കതിര്‍ കറ്റകള്‍ മടയന്‍ ഏറ്റുവാങ്ങി ശ്രീകോവിലിന് മുന്നില്‍ എത്തിക്കും. തുടര്‍ന്ന് ആചാരപരമായ കര്‍മ്മങ്ങള്‍ക്ക് ശേഷം കതിര്‍ക്കറ്റ ശ്രീകോവിലേക്ക് കയറ്റി നിറക്കും.
















