കണ്ണൂര്‍: ഡയറ്റ് രജതോത്സവത്തോടനുബന്ധിച്ച് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ ഉദ്ഘാടനം ചെയ്തു.
ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി സരോജ അധ്യക്ഷത വഹിച്ചു. രജതോത്സവം പ്രവര്‍ത്തന പരിപാടികള്‍ രമേശന്‍ കടൂര്‍ അവതരിപ്പിച്ചു. കെ രവീന്ദ്രന്‍ മാസ്റ്റര്‍, അജിത.സി.പി, ഷീജ.എം, സനല്‍കുമാര്‍, വി.എ.രാമാനുജന്‍, കരിക്കന്‍ നാരായണന്‍ മാസ്റ്റര്‍, വല്‍സന്‍ മാസ്റ്റര്‍, കുമാരന്‍ മാസ്റ്റര്‍, ജോഷി, സഹദേവന്‍ മാസ്റ്റര്‍, രാജു മാസ്റ്റര്‍, മഹേഷ് എന്നിവര്‍ സംസാരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ സ്വാഗതവും സീനിയര്‍ ലക്ചറര്‍ പി.യു.രമേശന്‍ നന്ദിയും പറഞ്ഞു. കണ്‍വീനര്‍മാരായി എസ്.കെ.ജയദേവന്‍, മഹേഷ് എന്നിവരെയും ജോ.കണ്‍വീനര്‍മാരായി ജയരാജന്‍ മാസ്റ്റര്‍, വല്‍സന്‍ മാസ്റ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
















