കണ്ണൂര്‍: കേരളത്തിലെ ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന ഡിഏഡബ്ല്യുഎഫില്‍ അഫിലേയേറ്റ് ചെയ്ത സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിയുള്ള ജീവനക്കാരുടെ സംഘടനയായ ഡിഎഇഒയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ 4ന് കേരള എന്‍ഡിഒ യൂണിയന്‍ ഹാളില്‍ വെച്ച് 1.30ന് നടക്കും. ഭിന്നശേഷിയുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിലെ അപാകത നീക്കി സര്‍വ്വീസില്‍ റഗുലറൈസ്ഡ് ചെയ്യുക, ഈ ഉത്തരവിന്റെ കാലയളിവില്‍ ഒരു ദിവസമെങ്കില്‍ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക, ഭിന്നശേഷിയുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 62 വയസ്സാക്കുക, മൂന്ന് ശതമാനം പ്രമോഷന്‍ സംവരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കുക, പലിശ രഹിത എച്ച്ബിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനാണു കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446067855.
















