തിരുവനന്തപുരം: അന്തരിച്ച കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ്. റാമിന്റെ സ്മരണാര്‍ത്ഥം പ്രഥമ കാരംസ് ടൂര്‍ണമെന്റ് തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ചു. മത്സരത്തില്‍ സി.എസ്. സിദ്ധാര്‍ത്ഥന്‍ (മംഗളം), പ്രേംശങ്കര്‍ (അമൃത ടിവി) ടീം വിജയികളായി. ബിനുനാരായണന്‍ (മെട്രോ വാര്‍ത്ത), പി.എന്‍. രാജേഷ് (അമൃത ടിവി) ടീം റണ്ണേഴ്‌സ് അപ്പുമായി. വി.എസ്. അനു (മംഗളം), വി.വി. അനൂപ് (ജന്മഭൂമി) ടീമിനാണ് മൂന്നാം സ്ഥാനം. ടൂര്‍ണമെന്റില്‍ 26 അംഗങ്ങള്‍ അടങ്ങിയ 13 ടീമുകള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് പ്രസ്‌ക്ലബ് സെക്രട്ടറി കെ.ആര്‍. അജയന്‍ വിതരണം ചെയ്തു.
















