ചേര്‍ത്തല: കായംകുളം വനിതാ പോളിടെക്‌നിക്ക് കോളേജിലെ, ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള, രണ്ടാംഘട്ട കൗണ്‍സിലിങ് ഇന്ന് ചേര്‍ത്തല ഗവ. പോളിടെക്‌നിക് കോളേജില്‍ നടത്തും.കായംകുളം വനിതാ പോളിടെക്‌നിക്കിലെ സ്ട്രീം ഒന്നില്‍പെട്ട, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക്, റാങ്ക് 1801 മുതല്‍ 4,000 വരെയുള്ള, പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും തിങ്കളാഴ്ച രാവിലെ 9.30 നും 10 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിങില്‍ പങ്കെടുക്കണം. സ്ട്രീം രണ്ടില്‍പ്പെട്ട, കോമേഴ്‌സ്യല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക്, റാങ്ക് ഒന്ന് മുതല്‍ 1,000 വരെയുള്ള എല്ലാ വിഭാഗക്കാരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പിന്നാക്ക ക്രിസ്ത്യന്‍, അംഗപരിമിതര്‍, കുശവയും അനുബന്ധ വിഭാഗക്കാരും, പട്ടിക വിഭാഗത്തില്‍പ്പെട്ട വനിതാ അപേക്ഷകരും തിങ്കളാഴ്ച രാവിലെ 10 നും 11 നും മധ്യേ പേര് രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിംഗില്‍ പങ്കെടുക്കണം.കൗണ്‍സിലിങില്‍ പങ്കെടുക്കുന്നതിന്, ടിസി ഒഴികെയുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ( അടിസ്ഥാന യോഗ്യത, ജാതി, വരുമാനം, നോണ്‍ ക്രിമിലെയര്‍) ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും പോളിടെക്‌നിക്കില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവരും ബ്രാഞ്ച് മാറ്റം ആരംഭിക്കുന്നവരും കൗണ്‍സിലിംഗില്‍ പങ്കെടുക്കുമ്പോള്‍, അഡ്മിഷന്‍ സ്ലിപ്പ്, ഫീസടച്ച രസീത് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. ഫീസിനത്തില്‍ 5,000 രൂപ കരുതേണ്ടതാണ്.
















