Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ബലിതര്‍പ്പണത്തിന് സ്‌നാനഘട്ടങ്ങള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2016, 03:57 pm IST
inAlappuzha

ആലപ്പുഴ: കര്‍ക്കിടക വാവുബലിദിനമായ നാളെ നടക്കുന്ന ബലിതര്‍പ്പണത്തിന് ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃക്കുന്നപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ തൃക്കുന്നപ്പുഴ കടല്‍ത്തീരത്ത് കര്‍ക്കടക വാവ് ബലി ചടങ്ങുകള്‍ നടക്കും. നാലു ലക്ഷത്തോളം ഭക്തര്‍ ഇത്തവണ വാവു ബലി നടത്താന്‍ എത്തുമെന്നു കണക്കാക്കുന്നു. പുലര്‍ച്ചെ നാലിനു ബലികര്‍മങ്ങള്‍ തുടങ്ങും. വാവുബലിക്കു എത്തുന്നവരുടെ സൗകര്യാര്‍ഥം വിവിധ കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളില്‍ നിന്നു തൃക്കുന്നപ്പുഴയ്‌ക്ക് പ്രത്യേക ബസ് സര്‍വീസ് ഉണ്ടാവും. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വാവുബലി ദിവസം ഒറ്റനമസ്‌കാരം, കൂട്ടനമസ്‌കാരം വഴിപാടുകള്‍ക്ക് പ്രത്യേകം കൗണ്ടര്‍ ആരംഭിച്ചു. അറവുകാട് ശ്രീദേവി ക്ഷേത്രം, കോമന കടല്‍തീരം, തോട്ടപ്പള്ളി പൊഴി മുഖം, നീര്‍ക്കുന്നം ബലികടവ്, പുന്നപ്ര തീരദേശം, കഞ്ഞിപ്പാടം കൂറ്റുവേലി ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രം എന്നിവിടങ്ങളില്‍ വാവുബലി അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടാകും. പുലര്‍ച്ചെ മൂന്നു മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും.

തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലിനു പിതൃതര്‍പ്പണം ആരംഭിക്കും. ഭക്തര്‍ക്കു സുഗമമായി പിതൃതര്‍പ്പണം നടത്തുന്നതിനു വിശാലമായ പന്തലും കൂടുതല്‍ കാര്‍മികര്‍ക്കുള്ള ബലിത്തറകളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ കൊറ്റംകുളങ്ങര ദേവീ ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ പിതൃതര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കും. മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ആചരണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. പിതൃപ്രീതിക്കുള്ള നമസ്‌കാരം വഴിപാടും രോഗവിമുക്തിക്കുള്ള താള്‍കറി, മുക്കുടി, അട്ടയും കുഴമ്പും, കര്‍ക്കടക മരുന്നുകഞ്ഞി വഴിപാടുകളുമാണു ക്ഷേത്രത്തിലെ പ്രത്യേകത. മാരാരിക്കുളം മഹാദേവക്ഷേത്രം, വേളോര്‍വട്ടം മഹാദേവര്‍ ക്ഷേത്രം, തുറവൂര്‍ പുരന്ദരേശ്വരം, വയലാര്‍ തിരുനാഗംകുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലും കര്‍ക്കടക വാവുബലി ദര്‍പ്പണത്തിന് ഒരുക്കങ്ങള്‍ തുടങ്ങി.

കൈനടി കരുമാത്ര ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ഉല്‍സവത്തോട് അനുബന്ധിച്ചുള്ള ദര്‍ശനം പുലര്‍ച്ചെ അഞ്ചുമതല്‍ ആരംഭിക്കും. കുട്ടനാട്ടിലെ മറ്റു ക്ഷേത്രങ്ങളില്‍ കര്‍ക്കടക വാവുബലിക്കുള്ള വിപുലമായ തയാറെടുപ്പുകളാണു നടക്കുന്നത്. മങ്കൊമ്പ് ശ്രീഭഗവതി ക്ഷേത്രം, രാമങ്കരി ശ്രീധര്‍മ ശാസ്താ ക്ഷേത്രം, ചെറുകര ജ്ഞാനേശ്വരം ക്ഷേത്രം, വേഴപ്ര ശ്രീ ഭഗവതി ക്ഷേത്രം, ഊരുക്കരി ശ്രീധര്‍മ ശാസ്താ ക്ഷേത്രം, കാവാലം കുന്നുമ്മ മൂര്‍ത്തിനട ക്ഷേത്രം, കൊടുപ്പുന്നകാവ് ക്ഷേത്രം, കൃഷ്ണപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മിത്രക്കരി ദേവി ക്ഷേത്രം, ശ്രീ ശിവാനന്ദപുരം ക്ഷേത്രം, ഒന്നാങ്കരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചമ്പക്കുളം കാര്‍ത്ത്യായനി ദേവീ ക്ഷേത്രം, കണ്ടങ്കരിക്കാവ് ദേവീ ക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ 5.30 മുതല്‍ കര്‍ക്കടക വാവു ബലിയുടെ ചടങ്ങുകള്‍ ആരംഭിക്കും.

എടത്വ ആനപ്രമ്പാല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പമ്പാനദിയുടെ തീരത്തോടു ചേര്‍ന്നു പ്രത്യേകം തയാറാക്കിയ ബലിമണ്ഡപത്തിലാണ് പിതൃതര്‍പ്പണം നടത്തുന്നത്. പുലര്‍ച്ചെ നാലു മണി മുതല്‍ പൂവമ്പള്ളി ഇല്ലത്ത് ഗോപാലകൃഷ്ണന്‍ ഇളയതിന്റെ മുഖ്യ കാര്‍മികത്വത്തിലാണു തര്‍പ്പണം നടത്തുന്നത്. ശ്രീധര്‍മശാസ്താ ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ പ്രഭാതഭക്ഷണവും വിതരണം ചെയ്യും.

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മണി മുതല്‍ ബലികര്‍മങ്ങള്‍ ആരഭിക്കും. കുളത്തിലെ കല്‍പ്പടവുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

പനയന്നൂര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ പമ്പാനദിയോടു ചേര്‍ന്നുള്ള സ്ഥലത്തു പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ബലിതര്‍പ്പണം നടത്തും. ക്ഷേത്രത്തില്‍ പ്രത്യേകപൂജകളും നടക്കും. പുതുപ്പറമ്പ് ദേവീക്ഷേത്രത്തില്‍ ക്ഷേത്രാങ്കണത്തിലാണു ചടങ്ങു ക്രമീകരിച്ചിരിക്കുന്നത്. ചങ്ങങ്കരി കല്ലമ്പള്ളി ഇല്ലം, കോയില്‍മുക്ക് ചെറുവള്ളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും വാവുബലിക്കുള്ള ഒരുക്കങ്ങളായി.

വിഎച്ച്പി തുറവൂര്‍ പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ അന്ധകാരനഴി അഴിമുഖത്തു പിതൃതര്‍പ്പണം നടക്കും. പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അ!ഞ്ചു മുതല്‍ ബലിതര്‍പ്പണം തുടങ്ങും. ചടങ്ങുകള്‍ക്കെത്തുന്നവര്‍ക്കു പ്രഭാത ഭക്ഷണവും ക്ഷേത്രം അധികൃതര്‍ തയാറാക്കുന്നുണ്ട്. പാണാവള്ളി നീലംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം, ശ്രീകണ്‌ഠേശ്വരം മഹാദേവ ക്ഷേത്രം, മാക്കേക്കടവ് ഗൗരിനാഥ ക്ഷേത്രം, മണപ്പുറം വിശ്വേശ്വര ക്ഷേത്രം, തൈക്കാട്ടുശേരി അര്‍ധനാരീശ്വര സുബ്രഹ്മണ്യപുരം ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ ആറു മുതല്‍ ബലിതര്‍പ്പണം തുടങ്ങും. മുഹമ്മ ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തില്‍ (പുത്തനമ്പലം) രാവിലെ 6.30നു ബലിതര്‍പ്പണം ആരംഭിക്കും. പിതൃപ്രീതിക്കായി തിലഹോമം, നമസ്‌കാരം, കൂട്ടനമസ്‌കാരം, വിഷ്ണുപൂജ തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.