ശ്രീനഗര്‍: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു.
കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം നൗഗാം സെക്ടറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച രാത്രിയില്‍ പ്രദേശത്ത് സൈന്യം തീവ്രവാദികളുടെ സാന്നിധ്യം മനസിലാക്കിയതോടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് തീവ്രവാദികളും സൈന്യത്തിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. പ്രദേശത്ത് ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: