കണ്ണൂര്‍: ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.മാത്യു പോള്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡണ്ട് സി.പി.ദീപക് മുഖ്യ പ്രഭാഷണം നടത്തി. വൈഎംസിഎ പ്രസിഡണ്ട് ജോര്‍ജ്ജ് വര്‍ഗ്ഗാസ്, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡണ്ട് മഹേഷ് ചന്ദ്ര ബാലിഗ തുടങ്ങിയവര്‍ സംസാരിച്ചു. ബാംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തണമെന്നും നിലവിലുള്ളവയില്‍ കൂടുതല്‍ ബോഗികള്‍ ഏര്‍പ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
















