പാനൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുളള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിഷ നെല്ല്യാട്ട്, കെപി.ചന്ദ്രന്‍, എ.സി.ഷരീന, ഡോ:സല്‍മാമുഹമ്മദ്, എ.വി.ബാലന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
















