രക്തദാന ക്യാമ്പില്‍ കണ്ണൂര്‍ സേവാഭാരതി സെക്രട്ടറി സുരേഷ് വര്‍മ്മ സംസാരിക്കുന്നു
അഴീക്കോട്: എഎസ്‌കെ ബ്രദേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പുതിയാപ്പറമ്പ് എല്‍പി സ്‌കൂളില്‍വെച്ച് രക്തദാന ക്യാമ്പ് നടത്തി. രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സേവാഭാരതി സെക്രട്ടറി സുരേഷ് വര്‍മ്മ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ.മനോജ് സംസാരിച്ചു. രമിത്ത് രവീന്ദ്രന്‍ സ്വാഗതവും ഡി.കെ.അമൃതേഷ് നന്ദിയും പറഞ്ഞു.
ശില്‍പശാല സംഘടിപ്പിച്ചു
















