പയ്യന്നൂര്‍: ഏറണാകുളത്ത് നടന്ന ന്യൂക്കായ് ഷീന്‍കാന്‍ ഷിട്ടോ റിയൂ കരാട്ടെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത ഇനങ്ങളില്‍ ശ്രീഷ്ണ രവീന്ദ്രന്‍ സ്വര്‍ണ്ണവും വെള്ളിയും നേടി. 10-11 വയസ്സിലുള്ളവര്‍ക്ക് നടന്ന മത്സരത്തില്‍ കെ.വി.ഹരികൃഷ്ണന്‍ വെങ്കലവും, 12-13 വയസ്സ് വിഭാഗത്തില്‍ എം.വി.ആതിത് രാജ് സ്വര്‍ണ്ണവും, 13-14 വയസ്സ് വിഭാഗത്തില്‍ സാന്ദ്ര സുരേന്ദ്രന്‍ വെങ്കലവും 15-16 വയസ്സ് വിഭാഗത്തില്‍ യദുകൃഷ്ണ സ്വര്‍ണ്ണവും, 17-16 വിഭാഗത്തില്‍ സ്‌നേഹ സുരേന്ദ്രന്‍ വെള്ളിയും വെങ്കലവും 21 വയസ്സിന് മുകളില്‍ കെ.പി.വി.സന്തോഷ് കുമാര്‍, കെ.പി.റീന എന്നിവര്‍ വെള്ളിയും സ്വര്‍ണ്ണവും നേടി. മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് കരാട്ടെ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. സെന്‍ഡോ കരാട്ടെ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ചീഫ് കെ.വി.സുരേന്ദ്രന്റെ ശിക്ഷണത്തില്‍ മത്സരിക്കാനെത്തിയവരാണ് വിജയം നേടിയത്.
















