ഭോപ്പാല്‍: താന്‍ ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കേണ്ടിവരുന്ന പരിതാപകരമായ അവസ്ഥയിലാണ് മധ്യപ്രദേശിലെ മൊറെനാ ജില്ലയിലെ സര്‍മന്‍ലാല്‍ ഗൗര്‍. താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഗൗര്‍ അധികാരികളെ സമീപിച്ചിരിക്കുകയാണ്.
താനുണ്ടെന്നു തെളിയിക്കുന്ന രേഖകളെല്ലാം അദ്ദേഹത്തിന്റെ മകനായ രാമചന്ദ്രന്‍ സ്വത്ത് തട്ടിയെടുക്കുന്നതിനായി നശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇതു സമര്‍ത്ഥിക്കുവാന്‍ ബിജെപി എംഎല്‍എ സത്യപാല്‍ സിങ് ശിഖര്‍വാറിന് നിവേദനം നല്‍കി. വെള്ളിയാഴ്ച കൂടിയ കമ്മറ്റിയില്‍ സംഭവത്തെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചട്ടവിരുദ്ധമായി സര്‍ട്ടിഫിക്കറ്റു നല്‍കിയ തഹസില്‍ദാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ റവന്യൂ മന്ത്രി ഉമാശങ്കര്‍ ഗുപ്തയോട് ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ റവന്യു അധികൃതരുടെ ഇടയില്‍ നിന്നും ഏതു തരത്തിലുള്ള വീഴ്ചയാണുണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
















