വണ്ടിപ്പെരിയാര്‍: ബൈക്ക് ഇടിച്ച് അഞ്ച് വയസുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അരണക്കല്‍ എസ്റ്റേറ്റില്‍ ലോറന്‍സിന്റെ മകന് ലോഡ്സണ്‍(5), അരണക്കല്‍ ധര്മ്മാവേലി സ്വദേശി കുമാര്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അരണക്കല്‍ ജംങ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. ലോഡ്സന്റെ മുത്തച്ചന്റെ അരണക്കല്‍ എസ്റ്റേറ്റിലെ വീട്ടിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം നടന്നു പോകുന്നതിനിടയില്‍ കുമാര്‍ ഓടിച്ച ബൈക്ക് ലോഡ്സനെ ഇടിക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ കുട്ടിയെ പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: