ന്യൂദൽഹി: അടുത്ത മാസം നടക്കുന്ന പാക്കിസ്ഥാൻ സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് യാതൊരു തരത്തിലുമുള്ള ഉഭയകക്ഷി ചർച്ചകളും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
‘അടുത്തമാസം മൂന്നിന് സാർക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാജ്നാഥ് സിങ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. പാക്കിസ്ഥാനുമായി സമാധാനമാണ് ഭാരതം ആഗ്രഹിക്കുന്നത്, പക്ഷേ പാക്കിസ്ഥാൻ ഭീകരവാദം എപ്പോൾ ഉപേക്ഷിക്കുന്നുവോ അപ്പോൾ മാത്രമെ ചർച്ചകൾ സാധ്യമാകുകയുള്ളു’- വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ആഭ്യന്തരമന്ത്രിക്കൊപ്പം ഹോം സെക്രട്ടറി രാജീവ് മെഷ്റിയും സന്ദർശനത്തിനുണ്ട്. ജനുവരി 2ന് പത്താംകോട്ടിൽ ഉണ്ടായ ഭീകരാക്രമണത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു മുതിർന്ന മന്ത്രി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.
















