ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ധ്യാനത്തിനു പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
പുരാതനമായ വിപാസനാധ്യാനമാര്‍ഗ്ഗം അനുശീലിക്കുന്നതിനു വേണ്ടിയാണ് കേജ്‌രിവാള്‍ നാഗ്പൂരിലെ യോഗ സെന്ററിലേയ്‌ക്ക് പോകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ജൂലൈ മുപ്പതു മുതലാണ് അരവിന്ദ് കേജ്‌രിവാള്‍ ധ്യാനിക്കാന്‍ പോകുന്നതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ധ്യാനത്തിന്റെ ദിവസങ്ങളില്‍ പത്രം, ടിവി,സാമൂഹിക മാധ്യമങ്ങള്‍ എന്നിവ വഴി അദ്ദേഹവുമായി ബന്ധപ്പെന്‍ കഴിയില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ ദിവസങ്ങളില്‍ സര്‍ക്കാരിനെ നയിക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
കേജ്‌രിവാള്‍ ഇതിന് മുമ്പും വിപാസന ധ്യാനത്തിനായി അവധിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു അത്. രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുമ്പോള്‍ വിപാസന ധ്യാനത്തിന്റെ പ്രചാരണം ഏറ്റെടുക്കുമെന്നും കേജ്‌രിവാള്‍ സൂചിപ്പിച്ചിരുന്നു.
ജനുവരിയില്‍ അദ്ദേഹം 10 ദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് ബംഗളൂരുവിലെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ എത്തിയിരുന്നു.
















