ശ്രീനഗര്‍: ഞാന്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്, ഭാരതീയരെ കൊന്നൊടുക്കാനാണ് വന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരില്‍ നിന്നും പിടികൂടിയ ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ ബഹാദുര്‍ അലിയെന്ന, 22 കാരന്‍ സെയ്ഫുള്ള എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞതാണിത്. സാദ് ബായി, ദര്‍ദാ ബായി പന്നിവര്‍ക്ക് ഒപ്പമാണ് താന്‍ വന്നതെന്നും ഇയാള്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഭീരാക്രമണ പരമ്പര അഴിച്ചുവിടുകയായിരുന്നു ലക്ഷ്യം.
ലാഹോര്‍ സ്വദേശിയാണ്. കുപ്‌വാര ജില്ലയിലെ നൗഗാം സെക്ടറില്‍ നിയന്ത്രണ രേഖ വഴി മുസാഫറാബാദില്‍ നിന്ന് ഭാരതത്തിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ സുരക്ഷാസൈന്യനുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ക്കൊപ്പമുള്ള നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അലിയില്‍ നിന്നും മൂന്ന് തോക്കുകളും, എകെ 47 ഉള്‍പ്പടെയുള്ള മാരാകായുധങ്ങളും വയര്‍ലെസ്സ് സെറ്റുകളും 23000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
മുന്നു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ സ്വദേശിയായ ലഷ്‌കര്‍ ഭീകരനെ അതിര്‍ത്തിയില്‍ നിന്നും പിടികൂടുന്നത്. കഴിഞ്ഞമാസം ജൂണ്‍ 21ന് ലോലാബ് ഏരിയയിലെ സോഗം മാര്‍ക്കറ്റിനു സമീപത്തു നിന്നും പെട്രോളിങ്ങിനിടെ ഉകാഷ എന്ന വിളിക്കുന്ന പാക്കിസ്ഥാന്‍ ഭവല്‍പൂര്‍ സ്വദേശിയായ ഹന്‍സുള്ളയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
19 കാരനായ ഇയാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഭീകരനാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ മെയ് 14ന് ജമ്മുകശ്മീരില്‍ ചാവേര്‍ ആക്രമണം നടത്താനുള്ള ജെയ്ഷ ഇ- മൊഹമ്മദിന്റെ ശ്രമം പരാജയപ്പെടുത്തി പോലീസ് ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു.
















