Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്ലാസ്സില്‍ തേങ്ങ വീണ് പരിക്കേറ്റ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2016, 08:55 pm IST
inAlappuzha

ആലപ്പുഴ: സ്‌കൂളിനുമുകളിലേയ്‌ക്ക് ചാഞ്ഞുനിന്ന തെങ്ങില്‍നിന്ന് തേങ്ങ പതിച്ചതിനെത്തുടര്‍ന്ന് പൊട്ടിവീണ ഓടിന്റെ കഷണം ക്ലാസിലിരുന്ന കുട്ടിയുടെ തലയില്‍ തട്ടി പരുക്കേറ്റ സംഭവത്തില്‍ നഷ്ടപരിഹാരമായി കുട്ടിക്ക് 30,000 രൂപ നല്‍കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളിനുസമീപത്തെ വീട്ടുവളപ്പില്‍നിന്ന തെങ്ങില്‍നിന്ന് തേങ്ങ വീണാണ് അപകടം സംഭവിച്ചത്.

ആലപ്പുഴ മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്സ്.എസ്സ് വിദ്യാര്‍ഥിനി മാവേലിക്കര ഈരേഴ വടക്കുമുറി കുഴിവേലില്‍ വീട്ടില്‍ ലേഖ എസ്സ്. രാജന്റെ മകള്‍ സാന്ദ്ര രാജനാണ് ശാരീരികക്ഷതത്തിനും മാനസികാഘാതത്തിനുമുളള നഷ്ടപരിഹാരം എന്ന നിലയില്‍ 30,000 രൂപ ലഭിക്കുന്നത്. കോടതിവിധിക്ക് അനുസൃതമായി തുക റവന്യൂ റിക്കവറിയിലൂടെ തെങ്ങിന്റെ ഉടമയില്‍നിന്ന് സര്‍ക്കാരിന് തിരികെ ഈടാക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അപകടാവസ്ഥയിലുളള തെങ്ങ് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മാവേലിക്കര മുനിസിപ്പാലിറ്റിക്കും റവന്യൂവകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. അപകടത്തിനുശേഷം പൊലീസ് സഹായത്തോടെയാണ് മുനിസിപ്പാലിറ്റി തെങ്ങ് നീക്കം ചെയ്തത്. വിഷയം റവന്യൂ അധികൃതരുടെ പരിഗണനയിലാണെന്ന് സ്ഥലം ഉടമ അറിയിച്ചതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ കഴിയാതെ പോയതെന്ന മുനിസിപ്പാലിറ്റിയുടെ വാദം കമ്മീഷന്‍ അംഗീകരിച്ചില്ല.

ഏതെങ്കിലും അധികാരിയുടെ പരിഗണനയിലുളള വിഷയം ആണെന്നതുകൊണ്ടുമാത്രം തന്നില്‍ നിക്ഷിപ്തമായ അധികാരം ഉദ്യോഗസ്ഥര്‍ വിനിയോഗിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള വിദ്യാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പോലും ഗൗരവമായിക്കണ്ട് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യം മാറ്റപ്പെടേണ്ടതാണെന്ന് കമ്മീഷന്‍ അദ്ധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സെപ്റ്റംബര്‍ ഒന്‍പതിനകം അറിയിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

Business

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.