കണ്ണൂര്‍: തീരദേശ കര്‍ണാടകത്തിലും വടക്കന്‍ കേരളത്തിലും ആദ്യമായി റോബോട്ടിങ്ങ് ശസ്ത്രക്രിയാ സംവിധാനം ഒരുങ്ങുന്നു. മംഗളൂരുവിലെ യേനപ്പോയ സര്‍വ്വകലാശാലയിലാണ് റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റോബോട്ടിക് സര്‍ജറി യൂനിറ്റിന്റെ ഉദ്ഘാടനം 30 ന് കര്‍ണാടക ഗവര്‍ണര്‍ വാജുയ രുദാബായിവാലാ നിര്‍വ്വഹിക്കും. നൂതനമായ മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി സാധാരണക്കാരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യേനപ്പോയ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത്. റോബോട്ടിക് സംവിധാനമുപയോഗിച്ച് എല്ലാവിധ കാന്‍സര്‍ മൂത്രാശയ വൃക്ക ശസ്ത്രക്രിയകള്‍ കൃത്യതയോടെ നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. വേഗത്തില്‍ രോഗശമനമുണ്ടാക്കാനും, വേദന രഹിതവുമായിരിക്കും ഈ ചികിത്സരീതി. മാത്രമല്ല മറ്റ് ശസ്ത്രക്രിയകളെ പോലെ രക്തനഷ്ടവും കുറവാണ്. ലാപ്‌റോസ്‌കോപിക് സര്‍ജറിക്ക് വരുന്ന ചെലവ് മാത്രമെ റോബോട്ടിക് രീതിയിലുടെ നടത്തുന്ന സര്‍ജറിക്ക് വേണ്ടിവരികയുള്ളുവെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.മുജീബ് റഹ്മാന്‍, ഡോ.അല്‍താഫ് ഖാന്‍, ഡോ.നിശ്ചിത് ഡിസൂസ, ഡോ.സന്തോഷ് പൈ എന്നിവര്‍ പങ്കെടുത്തു.
















