ന്യൂദല്‍ഹി: ഹൈദരാബാദില്‍ 2015 ല്‍ അറസ്റ്റിലായ ഐഎസ് ഭീകരരില്‍ ഒരാളുടെ സഹോദരിക്ക് സിറിയയിലെ മുതിര്‍ന്ന ഭീകരരുമായി ബന്ധമുള്ളതായി എന്‍ഐഎയുടെ കണ്ടെത്തല്‍. പെണ്‍കുട്ടി ഐഎസിന്റെ ഹൈദരാബാദ് ഘടകത്തിനായി പ്രവര്‍ത്തിച്ചു വരികയാണെന്നും ഐഎസിനെതിരായ എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു.പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായിരുന്നു ഭീകരരുടെ തീരുമാനം.
സിറിയക്കാരനായ അബു സക്കറിയയാണ് ഇവരിലൊരാള്‍. ഹൈദരാബാദില്‍ പിടിയിലായ ഭീകരരുടെയും പെണ്‍കുട്ടിയുടെയും സഹകരണത്തോടെ ജിഹാദികള്‍ക്ക് പങ്കാളികളെ കണ്ടെത്താന്‍ ഇയാള്‍ ‘ജിഹാദി മാട്രിമൊണി’ എന്ന പേരില്‍ വെബ്‌സൈറ്റ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഖലീഫയായി സ്വയം അവരോധിതനായ അബുബക്കര്‍ അല്‍ ബാഗ്ദാദി കീഴടക്കിയ പ്രദേശങ്ങളില്‍ ഇവര്‍ക്ക് നിഷ്പ്രയാസം യാത്രചെയ്യാനാകുമായിരുന്നു.
അബു ഹംസ അല്‍ മുജാഹിര്‍ ആണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാഗ്രഹിച്ച മറ്റൊരു സിറിയന്‍ ഭീകരന്‍. പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.
ഐഎസിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണം മഹാരാഷ്‌ട്രയിലും ക്രമാതീതമായി വര്‍ധിക്കുകയാണ്. അടുത്തിടെ 100ലേറെ യുവാക്കള്‍ ഐഎസില്‍ ചേരുന്നതിനായി മറാത്താവാഡയില്‍ നിന്ന് അപ്രത്യക്ഷരായതായി ശിവസേനാ എംഎല്‍എ രാഹുല്‍ പാട്ടീല്‍ നിയമസഭയില്‍ പറഞ്ഞു.
















