ന്യൂദല്‍ഹി: ഇസ്ലാമിലേയ്‌ക്ക് ഹിന്ദുക്കളെ മതം മാറ്റുന്നതിനായി വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന് സൗദി പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ഒഴുകിയതായി റിപ്പോര്‍ട്ട്.
ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തുന്നതിന് ഹിന്ദുക്കളേയും ജൈന മതക്കാരേയും പണം ഉപയോഗിച്ച് പ്രലോഭിപ്പിച്ചു എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
അതേസമയം മഹാരാഷ്‌ട്രയിലെ കോസ്‌മോപൊളീറ്റിയന്‍ വിദ്യാഭ്യാസ സമൂഹത്തിന്റെ അദ്ധ്യക്ഷന്‍ പിഎ ഇനാംദാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത് 2008 കലയളവില്‍ 12 ഹിന്ദു-ജൈനമതക്കാരെ സക്കീര്‍ ഇസ്ലാമിലേയ്‌ക്ക് മതം മാറ്റിയെന്നാണ്.
















