Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ക്കിടക വാവ് ബലി: തിരുനെല്ലിയിലും പൊന്‍കുഴിയിലും വിപുലമായ ഒരുക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 11:26 am IST
in Wayanad

മാനന്തവാടി: ജില്ലയിലെ പ്രശസ്തമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിക വാവ് ബലിക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനത്തിനെത്തുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കികവാവ് ദിവസം പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഒത്തുചേരുന്നത്.

ആഗസ്ത് രണ്ടിന് പുലര്‍ച്ചെ 2.30മുതല്‍ ആരംഭിക്കുന്ന ബലികര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരുമണിവരെ തുടരും. സബ്ബ് കലക്ടര്‍ ശീറാംസാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് മേധാവികളും ക്ഷേത്രംട്രസ്റ്റി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ യോഗംചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. അന്നേ ദിവസം ക്ഷേത്രത്തിലെത്തുന്ന ഭക്തജനത്തിരക്ക് പരിഗണിച്ച് വിപുലമായ ട്രാഫിക് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇതനുസരിച്ച് ക്ഷേത്രത്തിലേക്കു പോകാനെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും ടാക്‌സി വാഹനങ്ങളും കാട്ടിക്കുളത്ത് പാര്‍ക്ക്‌ചെയ്യണം. കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെ കെഎസ്ആര്‍ ടിസിയും പ്രിയദര്‍ശിനി ബസ്സും ചെയിന്‍സര്‍വ്വീസ് നടത്തും.

ബലിസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി പാപനാശിനിയില്‍ പ്രത്യേക കൗണ്ടറുകളും ബലികര്‍മ്മംചെയ്യിക്കുന്നതിന് കൂടുതല്‍കര്‍മ്മികളേയും സജ്ജമാക്കിയിട്ടുണ്ട്.ഈദിവസം ബലിതര്‍പ്പണത്തിനായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് അത്താഴവും പ്രഭാതഭക്ഷണവും ദേവസ്വം വക സൗജന്യമായി നല്‍കുന്നതാണെന്നും പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ടുവരുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ബത്തേരി താലൂക്കിലെ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ എന്‍.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ തീരുമാനിച്ചു.

കര്‍ക്കടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യത്തിനായി ബത്തേരി പഞ്ചായത്ത് സ്റ്റാന്റില്‍നിന്ന് പുലര്‍ച്ചെ നാല് മണിമുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കും. ക്ഷേത്രപരിസരത്തും മുത്തങ്ങ ചെക്‌പോസ്റ്റുകളിലും ബത്തേരി പഞ്ചായത്ത് ബസ്‌സ്റ്റാന്റിലും ആവശ്യമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും.

ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയ്‌ക്കായി ഫയര്‍ഫോഴ്‌സിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മുത്തങ്ങ മുതലുള്ള ചെക്‌പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കി തീര്‍ഥാടനം സുഗമമാക്കുന്നതിനായി പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, ചെക്‌പോസ്റ്റ് അധികൃതര്‍ എന്നിവരുടെ സേവനമുണ്ടാവും. ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കാനുള്ള ക്രമീകരണം കെഎസ്ഇബിയും ചെയ്യും. നൂല്‍പ്പുഴ പിഎച്ച്സി മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാക്കും.

യോഗത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, വിവിധ വകുപ്പ് മേധാവികള്‍, ക്ഷേത്രസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.