കണ്ണൂര്‍: സിപിഎം നേതൃത്വത്തെ തൃപ്തിപ്പെടുത്താന്‍ പോലീസിന്റെ അറസ്റ്റ് നാടകം. പിണറായിയിലെ ബിജെപി പ്രവര്‍ത്തകനായ പ്രനൂപിനെയാണ് ഇന്നലെ മേലേചൊവ്വയില്‍ വെച്ച് വാഹനം തടഞ്ഞ് ഭീകരരെ അറസ്റ്റ് ചെയ്യുന്നതുപോലെ സ്വകാര്യ വാഹനത്തില്‍ മഫ്ത്തിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്.
കണ്ണൂരില്‍ നിന്നും പിണറായിയിലേക്ക് വാഹനത്തില്‍ പോകവേ വാഹനം തടഞ്ഞുനിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രനൂപിനെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായാണ് സൂചന. ഇയാളെ ഏതെങ്കിലും കോടതിയില്‍ ഹാജരാക്കിയതായി സൂചനയില്ല. സിപിഎം നേതൃത്വത്തിന് വേണ്ടി വിടുപണി ചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ് ഭീകരവാദികളെ അറസ്റ്റ് ചെയ്യുന്നതുപോലെ നടുറോഡില്‍ വെച്ച് പരസ്യമായി പ്രനൂപിനെ അറസ്റ്റ് ചെയ്തത്. ഏതെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രനൂപ് പ്രതിയല്ല. പിണറായിയുടെ പോലീസിനെ ഉപയോഗിച്ച് രാഷ്‌ട്രീയ എതിരാളികളെ തുറുങ്കിലടക്കാനുള്ള ബോധപൂര്‍വ്വമായ ആസൂത്രണത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്നാണ് സൂചന.
















