പാനൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അവശനിലയില്‍ വിദ്യാര്‍ത്ഥികളെ പാനൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എലാങ്കോട് യത്തീംഖാനയിലെ അന്തേവാസികളായ 13 വയസ്സുകാരായ പത്ത് പേരെയാണ് കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫയാസ്, റംഷാദ്, ഷഹബാസ്, ഷമ്മാസ്, ഫവാസ്, സ്വാലിഹ്, അന്‍സിഫ്, നദീര്‍, ജാഫര്‍, ഷുക്കൂര്‍ എന്നിവരാണ് ചികിത്സയിലുള്ളത്. യത്തീംഖാനയില്‍ നിന്നും പൂരി മസാല കഴിച്ച് പാനൂര്‍ കെ.കെ.വി മെമ്മോറിയല്‍ സ്‌ക്കൂളിലെത്തിയ കുട്ടികള്‍ ക്ലാസില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
















