നടവയല്‍ : നടവയല്‍ ഓട്ടോ ഡ്രൈവ്‌ഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരിവിമോചന ബോധവല്‍ക്കരണറാലിയും പൊതു സമ്മേളനവും നടത്തി. പനമരം ബ്ലോക്ക്‌മെമ്പര്‍ വി.എം.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മേരി ഐമനച്ചിറ അധ്യക്ഷത വഹിച്ചു. എക്‌സൈസ്ഇന്‍സ്‌പെക്ടര്‍ എം.സുരേന്ദ്രന്‍ മുഖ്യസന്ദേശം നല്‍കി.
സി.എം.ആര്‍ട്‌സ്ആന്റ്‌സയന്‍സ് കോളേജ് ലൈബ്രേറിയന്‍ കെ.എം.മുഹമ്മദലി, എന്‍.ജോസ്, ചാര്‍ളിതോമസ്, ഉണ്ണികൃഷ്ണന്‍, ഒ.സി.മഹേഷ്, ജോഷി ജോസഫ് എന്നിവര്‍ സംസാരിച്ചു.















