Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗജറാണി ദാക്ഷായണിക്ക് ദേവസ്വം ബോര്‍ഡിന്റെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2016, 11:29 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെക്കണ്ട തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വക ആന ദാക്ഷായണിയെ  ബോര്‍ഡ് ആദരിക്കുന്നു. ലോകത്തെ നാട്ടാനകളില്‍ ഏറ്റവും പ്രായംകൂടിയ ദാക്ഷായണിക്ക് 86 വയസ്സ് പിന്നിട്ടു. ബോര്‍ഡ് സ്ഥാപിതമായപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം  പത്ത് ആനകളെ നടയ്‌ക്കിരുത്തിയിരുന്നു. ഇതില്‍ ജീവിച്ചിരിക്കുന്ന രണ്ട് ആനകളില്‍ ഒന്നാണ് ദാക്ഷായണി.

തായ്‌വാനിലെ ലിന്‍വാങ് എന്ന ആനയുടെ റിക്കോര്‍ഡാണ് ദാക്ഷായണി ഭേദിച്ചത്. ഗിന്നസ് റിക്കാര്‍ഡ് അനുസരിച്ച് ഏറ്റവും പ്രായമുള്ള ആന എന്ന ബഹുമതി ലിന്‍വാങിനായിരുന്നു. 2003 ല്‍ 86-ാം വയസ്സില്‍ ലിന്‍വാങ് ചരിഞ്ഞു. ദാക്ഷായണിയ്‌ക്ക് 86 വയസ്സ് കഴിഞ്ഞതായി ദേവസ്വം വെറ്റിനറി വകുപ്പ് ഡോക്ടര്‍ പറഞ്ഞു.

ആറ്റിങ്ങലിലെ തിരുവാറാട്ട്കാവില്‍ നടയ്‌ക്കിരുക്കിയ ആനയാണ് ദാക്ഷായണി എന്ന് ദേവസ്വം രേഖകളില്‍ നിന്നും വ്യക്തമാകുന്നു. എറണാകുളത്തെ കോടനാട് ആനസങ്കേതത്തില്‍ നിന്നുമാണ് ഇതിനെ വിലയ്‌ക്കു വാങ്ങിയത്. അമ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കള്ളൂര്‍ ക്ഷേത്രത്തിനു കൈമാറിയ ദാക്ഷായണി ക്ഷേത്രത്തിലെ ഉത്സവ അടിയന്തിരങ്ങളില്‍ ഇന്നും പങ്കെടുക്കുന്നുണ്ട്. ഇതുവരെയും പാപ്പാനെയോ, മറ്റുള്ളവരേയോ ഉപദ്രവിച്ചിട്ടില്ല.

ഗജമുത്തശ്ശി പട്ടംനല്‍കിയാണ് ദാക്ഷായണിയെ ആദരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 27ന് രാവിലെ 11ന് ബോര്‍ഡ് ആസ്ഥാനത്ത് വച്ച് ആദരിക്കല്‍ ചടങ്ങ് നടക്കും. ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വനംമന്ത്രി കെ.രാജു ഗജമുത്തശ്ശി പട്ടം നല്‍കി ആദരിക്കും. ദാക്ഷായണിയുടെ മുദ്രപതിപ്പിച്ച സ്‌പെഷ്യന്‍ പോസ്റ്റര്‍കവര്‍ പോസ്റ്റ്ല്‍ സര്‍വ്വീസ് ഡയറക്ടര്‍ എ. തോമസ് ലൂര്‍ദ് രാജ് ദേവസ്വം മെമ്പര്‍ അജയ്തറയലിനു നല്‍കി നിര്‍വ്വഹിക്കും.

ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളിലെ ആനകളെ സംരക്ഷിക്കുന്നതിന് കഴിഞ്ഞ വര്‍ഷം 4.23 കോടി ചെലവഴിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ആനകളെ ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാത്രമെ വിട്ടുനല്‍കൂകയുള്ളൂ. ആനപ്പൂറത്ത് കയറുന്ന ശാന്തിമാര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തും. പാപ്പാന്‍മാര്‍ക്ക് ശില്പശാല സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Kerala

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

Kerala

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

പുതിയ വാര്‍ത്തകള്‍

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.