ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്രയില്‍ ടൈലുകള്‍ പാകുന്നതില്‍ അപാകതയുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. നാളെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് സ്ഥലം സന്ദര്‍ശിച്ച് അപാകതകള്‍ പരിഹരിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങല്‍ നല്‍കി പെട്ടെന്ന് പണി പൂര്‍ത്തീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുസമൂഹം കൂടി റോഡുപണിയുടെ പുരോഗതി ശ്രദ്ധിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടൈലുകള്‍ പാകുന്നതിന്റെ ഇരുവശത്തും വെള്ളം കെട്ടിനില്‍ക്കാത്ത വിധത്തില്‍ പണി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
















