Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭ്യമാക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 09:13 pm IST
inWayanad

കല്‍പ്പറ്റ : ലഘുലേഖയില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ വിദ്യാര്‍ഥിക്ക് ലഭ്യമാക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ ഒരു മാസത്തിനകം അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. മേപ്പാടി കുന്നമ്പറ്റ കേപീസ്ഇന്റര്‍നാഷണല്‍ സ്‌കൂള്‍മാനേജ്‌മെന്റിനെതിരെ കല്‍പറ്റ കെ.ജി.നഗര്‍ പാലയ്‌ക്കല്‍ സുരേഷ് നല്‍കിയപരാതിയില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറത്തിന്റേതാണ്‌വിധി. കേസ്‌ചെലവിനത്തി ല്‍ 10000രൂപ സ്‌കൂള്‍മാനേജ്‌മെന്റ് പരാതിക്കാരനു നല്‍കണമെന്നും ജോസ്.വി.തണ്ണിക്കോടന്‍ പ്രസിഡന്റും റെനിമോള്‍മാത്യു, ചന്ദ്രന്‍ആലഞ്ചേരി എന്നിവര്‍ അംഗങ്ങളുമായ ഫോറത്തിന്റെ ഉത്തരവില്‍ പറയുന്നു. നിശ്ചിതകാലാവധിക്കകം നല്‍കാത്തപക്ഷം മുഴുവന്‍ നഷ്ടപരിഹാരത്തുകയ്‌ക്കും സ്‌കൂള്‍മാനേജ്‌മെന്റ് 12ശതമാനം പലിശ നല്‍കണമെന്നും ഉത്തരവിലുണ്ട്.

കുന്നമ്പറ്റയില്‍ 2013ല്‍ തുടങ്ങിയതാണ് കേപീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. തുടക്കത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലായിരുന്നു കുട്ടികള്‍ക്ക് പ്രവേശനം. വയനാട്ടിലെ അന്താരാഷ്‌ട്ര നിലവാരമുളള ഏക വിദ്യാലയം എന്നാണ് മാനേജ്‌മെന്റ് പരസ്യം ചെയ്തിരുന്നത്. ഇതില്‍ ആകൃഷ്ടനായ സുരേഷ് കല്‍പറ്റ ഡി പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മകന്‍ ആദിയെ കേപീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ത്തു. ലഘുലേഖയില്‍ പറയുന്നതുപോലുള്ള ഭൗതികസൗകര്യങ്ങളും മതിയായ യോഗ്യതയുള്ള അധ്യാപകരും വിദ്യാലയത്തില്‍ ഇല്ലെന്ന് ബോധ്യപ്പെട്ട സുരേഷ് മാനേജ്‌മെന്റിനോട് ആവലാതി പറഞ്ഞു. ഈ സമയം, വാഗ്ദാനംചെയ്ത മുഴുവന്‍ സൗകര്യങ്ങളും ഒരു വര്‍ഷത്തിനകം ഒരുക്കുമെന്ന് മാനേജ്‌മെന്റ് വാക്കാല്‍ ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ല. ഈസാഹചര്യത്തില്‍ സുരേഷ് സ്വന്തംനിലയ്‌ക്ക് രക്ഷിതാക്കളുടെയോഗം വിളിച്ചു. ഇതില്‍ പ്രകോപിതരായ മാനേജ്‌മെന്റ് നിര്‍ദേശിച്ചതനുസരിച്ച് സുരേഷ് കേപീസ് ഇ ന്റര്‍നാഷണല്‍ സ്‌കൂളില്‍നിന്നു ടിസി വാങ്ങി മകനെ മറ്റൊരു വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിതനായി. തനിക്കും മകനും അനുഭവിക്കേണ്ടിവന്ന കഷ്ടനഷ്ടങ്ങള്‍ക്കും മാനസിക സംഘര്‍ഷത്തിനും മറ്റും പരിഹാരം ആവശ്യപ്പെട്ടാണ് സുരേഷ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നിഷേധിച്ചതിനു ഒരു ലക്ഷം രൂപയും മാനസികവ്യഥകള്‍ അനുഭവിച്ചതിനു 50000രൂപയുമാണ് ആവശ്യപെട്ട് നഷ്ടപരിഹാരം.

പരാതി പരിഗണിച്ച ഫോറം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദംകേട്ടതിനുശേഷമാണ് വിധി പുറപ്പെടുവിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരന്‍ 1985ലെ ഉപഭോക്തൃ സംരക്ഷണ നിയമംനിര്‍വചിക്കുന്നതരത്തിലുള്ള ഉപഭോക്താവ് അല്ലെന്നുമാണ് സ്‌കൂള്‍മാനേജ്‌മെന്റ് വാദിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച ഫോറം, മാനേജ്‌മെന്റ് വാഗ്ദാനംചെയ്ത സൗകര്യങ്ങള്‍ പരാതിക്കാരനു ലഭിച്ചില്ലെന്ന് വിലയിരുത്തി. ഒരു സ്ഥാപനം ഫീസ് ഈടാക്കി നല്‍കുന്ന വിദ്യാഭ്യാസം ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ജസ്റ്റിസ് ജെ.എം.മാലിക് 2015 ജനുവരി 14ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരേഷിന്റെ പരാതി നില്‍നില്‍ക്കുന്നതാണെന്നും ഫോറം നിരീക്ഷിച്ചു. കുന്നമ്പറ്റയിലെ സ്‌കൂളിനു ഇന്റര്‍നാഷണല്‍ നിലവാരമില്ലെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ നേരത്തേ കണ്ടെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.