Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആംആദ്മി എംപിക്കെതിരെ നടപടിക്ക് പാര്‍ലമെന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2016, 11:21 am IST
in India

ന്യൂദല്‍ഹി: ഔദ്യോഗിക വസതി മുതല്‍ പാര്‍ലമെന്റ് കവാടവും പാര്‍ലമെന്റിലെ സുരക്ഷാ ക്രമീകരണങ്ങളും മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ആംആദ്മി പാര്‍ട്ടി എംപിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം സുരക്ഷാ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ മുഴുവനും പരസ്യമാക്കിയ ആപ് എംപി: ഭഗവന്ത്‌സിങ് മാനിന്റെ നടപടിക്കെതിരെ ഇരുസഭകളിലും അംഗങ്ങള്‍ ഇന്നലെ പ്രതിഷേധിച്ചു.

നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും എംപിക്കെതിരെ നടപടിയുണ്ടാകുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനും വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നാണ് പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതലയുള്ള പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വ്വീസും ദല്‍ഹി പോലീസും മറ്റ് ഏജന്‍സികളും വിലയിരുത്തി.

ഫേസ്ബുക്കിലും പിന്നീട് യുട്യൂബിലും അടക്കം പ്രചരിച്ച പന്ത്രണ്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള പാര്‍ലമെന്റ് ദൃശ്യങ്ങള്‍ അധികൃതര്‍ പിന്നീട് നീക്കം ചെയ്തു. അവകാശലംഘനത്തിന് ഭഗവത് സിങ് മാനിനെതിരെ ലോക്‌സഭാ സ്പീക്കര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനില്‍ ആപ് എംപിക്കെതിരെ പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെ പാര്‍ലമെന്റ് ആരംഭിച്ചപ്പോള്‍ അകാലിദള്‍ എംപിമാരും ബിജെപി അംഗങ്ങളും ലോക്‌സഭയില്‍ ആംആദ്മി എംപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തി.

രാജ്യസഭയിലും ഭരണകക്ഷി അംഗങ്ങള്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടു സഭകളും 12മണി വരെ നിര്‍ത്തിവെച്ചു. ലോക്‌സഭാ എംപിക്കെതിരായ വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്റെ നിലപാടിനെ തുടര്‍ന്നായിരുന്നു ബഹളം. എങ്കിലും ഭഗവത് സിങ് മാനിന്റെ നടപടി ഗുരുതരമായ തെറ്റാണെന്ന് ഡപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു.

ലോക്‌സഭയില്‍ ബിജെപി എംപിമാരായ മഹേഷ് ഗിരി, കിരിത് സോമയ്യ എന്നിവരാണ് ഭഗവത് സിങ് മാനിനെതിരെ അവകാശലംഘന വിഷയം ഉയര്‍ത്തി പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ആപ് എംപി നിരുപാധിക മാപ്പപേക്ഷ നല്‍കി. ഇനിയൊരിക്കലും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും നിരുപാധികം മാപ്പു പറയുന്നതായും ഭഗവത് സിങ് മാന്‍ പറഞ്ഞു. അറിവില്ലായ്‌മ കൊണ്ടാണ് ഇതു ചെയ്തതെന്നും ഇത്രവലിയ പ്രശ്‌നമാകുമെന്ന് അറിയില്ലായിരുന്നെന്നും എംപി പറഞ്ഞു.

പന്ത്രണ്ട് മിനുറ്റ് വീഡിയോയില്‍ പാര്‍ലമെന്റിലെ സുരക്ഷാ സംവിധാനങ്ങളെപ്പറ്റി തത്സമയ ശബ്ദസന്ദേശവും ചേര്‍ത്തിരുന്നു.

എന്നാല്‍ വെറുമൊരു മാപ്പപേക്ഷയില്‍ അവസാനിക്കുന്ന വിഷയമല്ല ഇതെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ലമെന്റിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. നടപടികള്‍ ഉറപ്പായും സ്വീകരിക്കേണ്ടിവരും. വിഷയം പാര്‍ലമെന്റില്‍ വരുമ്പോള്‍ ഇക്കാര്യത്തില്‍ നടപടികളുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു.

അവകാശ ലംഘന നോട്ടീസ് പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മറ്റിക്ക് വിടാനാണ് സാധ്യത. എത്തിക്‌സ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്ന നടപടികള്‍ക്ക് ഭഗവന്‍ സിങ് മാന്‍ വിധേയനാകേണ്ടിവരും.

എത്തിക്‌സ് കമ്മറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ലോക്‌സഭാ സ്പീക്കറാകും നടപടി സ്വീകരിക്കുക. പാര്‍ലമെന്റ് അംഗങ്ങളുടെയും മറ്റു ജീവനക്കാരുടേയും ജീവനെ ബാധിക്കുന്ന നടപടിയാണ് എംപിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് മറ്റ് അംഗങ്ങളുടെ നിലപാട്. കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാ എംപിമാരും മാനിനെതിരെ ലോക്‌സഭാ സ്പീക്കറോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ആപ് എംപിക്കെതിരെ ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പാര്‍ലമെന്റ് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.