ഹൈദരാബാദ്: അമേരിക്കയില്‍ ഭാരതീയനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ഒപ്പം താമസിച്ചിരുന്നയാള്‍ കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദിലെ കാച്ചിഗുഡയില്‍ നിന്നുള്ള ഇരുപത്തി നാലുകാരനായ സങ്കീര്‍ത്ത് വിജയകുമാറാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന സായ് സന്ദീപ് ഗൗ ഡിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുഎസിലെ ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലാണ് സംഭവം. ഗൗഡ് സങ്കീര്‍ത്തുമായി വഴക്കുണ്ടാക്കിയതായി ഒപ്പം താമസിച്ചിരുന്ന മറ്റൊരു സുഹൃത്ത് പറഞ്ഞു. സങ്കീര്‍ത്തിന്റെ അച്ഛന്‍ ജി. വിജയകുമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മകന്റെ മരണവാര്‍ത്തയറിഞ്ഞ് അമ്മ രമാദേവി ആകെ തകര്‍ന്നിരിക്കുകയാണ്.
















