കണ്ണൂര്‍: ലുലു സാരീ സും ലുലു ഗോള്‍ഡും ചേര്‍ന്നൊരുക്കുന്ന വിവാഹ മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രതിവാര നറുക്കെടുപ്പിലൂടെ ആദ്യ ആഴ്ചയിലെ 10 വിജയികള്‍ക്ക് ഒരു പവന്‍ വീതമുള്ള സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു. ഗൗതം ബിജു, ചൊവ്വ, കണ്ണൂര്‍ (കൂപ്പണ്‍ നമ്പര്‍ 182119), അബ്തുള്‍ കരീം ഹാജി കണ്ണാടിപ്പറമ്പ് (19485) ഷബാന നാസര്‍, തലശ്ശേരി (12892), സുഹറാബി പെരിങ്ങത്തൂര്‍ (50484), ഹെബ, താണ (32173), റുക്‌സാന, വാരം (31465), മുഹമ്മദ് ഷയാന്‍, ചൊക്ലി (51503), ഹാജിറ കെ. കരിയാട് (51226), അന്‍വര്‍ ഇ., കൊയിലാണ്ടി (13411), മുഹമ്മദ് ഷനില്‍, താമരശ്ശേരി (10060) എന്നിവരാണ് വിജയികള്‍.
2016 ജൂലൈ 10 മുതല്‍ ഒക്‌ടോബര്‍ 10വരെയാണ് വിവാഹ മഹോത്സവം. വിജയികള്‍ക്ക് 2 കിലോ സ്വര്‍ണ്ണ സമ്മാനങ്ങള്‍ നല്‍കും. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 130 ഭാഗ്യശാലികള്‍ക്ക് 130 പവന്‍ സ്വര്‍ണ്ണവും ബംബര്‍ സമ്മാനമായി 5 ഭാഗ്യശാലികള്‍ക്ക് 125 പവന്‍ സ്വര്‍ണ്ണവും നേടാം. ലുലു സാരീസില്‍ നിന്ന് ഓരോ 2000 രൂപയുടെ പര്‍ച്ചേസിനും ലുലു ഗോള്‍ഡില്‍ നിന്നും ഓരോ 4 ഗ്രാം സ്വര്‍ണ്ണാഭരണ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ലുലു സാരീസിന്റെ കണ്ണൂര്‍, തലശ്ശേരി ഷോറൂമുകളില്‍ നിന്നും ലുലു ഗോള്‍ഡിന്റെ കണ്ണൂര്‍ തലശ്ശേരി, കോഴിക്കോട് ഷോറൂമുകളില്‍ നിന്നും കൂപ്പണുകള്‍ ലഭിക്കും.
















