കണ്ണൂര്‍: നടാല്‍ ബൈപ്പാസില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഴീക്കോട് സ്വദേശി നബോലന്‍ ഹൗസില്‍ ശ്രീജേഷ് (34)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലക്കോട്: ബസ്സിനു പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് നാല്‌പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ കൊച്ചുകുട്ടാ പറമ്പില്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ കാര്‍ത്തികപുരം തലത്തണ്ണിയിലെ ചപ്പിലെ സനല്‍ (25), യാത്രക്കാരായ ദാമോദരന്‍ (44), ഭാര്യ സരസ (42), ഇവരുടെ മകള്‍ എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
















