പയ്യന്നൂര്‍: ക്ഷേത്രജീവനക്കാരിയുടെ ഒന്നര പവന്‍ മാല കവര്‍ന്നതായി പരാതി. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരി കുന്നരു പടപ്പിലെ കമലാക്ഷി (68)യുടെ സ്വര്‍ണ്ണമാലയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ന്നത്. രാവിലെ ക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടയില്‍ എത്തിയ യുവാവ് കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് ഓടുകയായിരുന്നു. ബൈക്കിലെത്തിയെ യുവാവിനോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായി പറയുന്നു. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















