കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ വെച്ചുനടന്ന കണ്ണൂര്‍ ജില്ലാ യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ തൊണ്ടിയില്‍ പാസ് ചെസ് ക്ലബ്ബിലെ സോനുമോന്‍ ചാമ്പ്യനായി. അക്ഷയ് എം, വി.എസ്.സ്വാഹ, എ.എം.ബിലാല്‍ എന്നിവര്‍ 2 മുതല്‍ 4വരെ സ്ഥാനങ്ങള്‍ നേടി. പി.ദേവിക മികച്ച ഗേള്‍ താരമായി പ്രോത്സാഹന സമ്മാനാര്‍ഹമായി. ആദ്യനാല് സ്ഥാനക്കാര്‍ തൃശൂരില്‍വെച്ച് നടക്കുന്ന സംസ്ഥാന യൂത്ത് ചെസില്‍ ജില്ലയെ പ്രതിനിധീകരിക്കും.
സുധാകരന്‍ മംഗലശ്ശേരി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. എം.അഹമ്മദ് വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. വി.വി.ബലറാം അധ്യക്ഷനായി. എം.സുമോദ്, ഹരീന്ദ്രന്‍, പി.കരുണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രതീഷ് സ്വാഗതവും ഇ.സോജിത്ത് നന്ദിയും പറഞ്ഞു.
















