ന്യൂദല്‍ഹി: രോഗികളുടെയും ആയുര്‍വേദ സമൂഹത്തിന്റേയും ചിരകാല ആവശ്യമായ ആയുര്‍ വേദ ചികിത്സക്ക് ഇന്‍ഷ്വറന്‍സ്് പരിരക്ഷ എന്നത് ഫലപ്രാപ്തിയിലേക്ക്. ആയുഷ് വകുപ്പ് വിളിച്ചുചേര്‍ത്ത ഇന്‍ഷ്വറന്‍സ് കമ്പനി മേധാവികളുടേയും ഇന്‍ഷ്വറന്‍സ്് റെഗുലേറ്ററി അതോറിറ്റി അധികാരികളുടേയും യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഇന്‍ഷ്വറന്‍സ്് നിയമങ്ങളും നിബന്ധനകളും കണക്കിലെടുത്ത് ഇന്‍ഷ്വറന്‍സ്് കമ്പനികള്‍ക്കും ആശുപത്രികള്‍ക്കും അംഗീകരിക്കാവുന്ന ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അതനുസരിച്ചുള്ള ചികിത്സാ തുകയും നേരത്തെ ആയുഷ് വകുപ്പ് രൂപപ്പെടുത്തിയിരുന്നു.
ഇന്‍ഷ്വറന്‍സ്് റെഗുലേറ്ററി അതോറിറ്റി തത്വത്തില്‍ അംഗീകരിച്ചെങ്കിലും പല ഇന്‍ഷ്വറന്‍സ് കമ്പനികളും പലതരത്തിലുള്ള നിബന്ധനകളോടുകൂടിയ പോളിസികളുമായി രംഗത്തുവന്നത് പ്രശ്‌നമായി.തുടര്‍ന്ന്് ആയുര്‍് വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്് അസോസിയേഷനും കോട്ടക്കല്‍ ആര്യവൈദ്യശാലയും ഡോ.പി.ആര്‍.കൃഷ്ണകുമാറും (എ.വി.പി. കോയമ്പത്തൂര്‍) ഒക്കെ ആയുഷ് മന്ത്രി ശ്രീപദ് നായ്‌ക്കില്‍ സമ്മര്‍ദ്ദം ചെലുത്തി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മന്ത്രിയെനേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചു
തുടര്‍ന്നാണ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. ആയുര്‍വേദ ചികിത്സയ്‌ക്കും ഇന്‍ഷ്വറന്‍സ്് പരിരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ആയുഷ് സെക്രട്ടറി എ എം സരണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍നിന്ന് ഡോ.രമേഷ് വാരിയര്‍ (മെഡിക്കല്‍ സൂപ്രണ്ട് കോട്ടക്കല്‍് ആര്യവൈദ്യശാല ), ഡോ.ഇന്ദുചൂഡന് (കണ്‍വീനര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍) എന്നിവരും പങ്കെടുത്തു
















