ന്യൂദല്‍ഹി: 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 22915 കോടിരൂപ അനുവദിച്ചു. പൊതു ബജറ്റ്, ഇന്ദ്രധനുഷ് പദ്ധതി എന്നിവയിലെ പ്രഖ്യാപനമനുസരിച്ച് പൊതുമേഖലാ ബാങ്കുകളുടെ മൂലധന ആവശ്യം പരിശോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
ഇതനുസരിച്ച് വായ്‌പകള്‍ നല്‍കുന്നതിന് പണ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിപണിയില്‍നിന്ന് നിക്ഷേപം സമാഹരിക്കുന്നതിന് ബാങ്കുകളെ സഹായിക്കുന്നതിനുമായാണ് ഈ തുക അനുവദിച്ചത്. ഓരോ ബാങ്കിനുമായി സമാഹരിച്ച തുകയുടെ 75 ശതമാനമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
ബാങ്കുകളും അനുവദിച്ച തുകയും
ക്രമ നമ്പര്‍ ബാങ്കിന്റെ പേര് തുക (കോടി രൂപയില്‍)
1 അലഹബാദ് ബാങ്ക് 44
2 ബാങ്ക് ഓഫ് ഇന്ത്യ 1784
3 കാനറാ ബാങ്ക് 997
4 സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 1729
5 കോര്‍പറേഷന്‍ ബാങ്ക് 677
6 ദേനാ ബാങ്ക് 594
7 ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 3101
8 പഞ്ചാബ് നാഷണല്‍ ബാങ്ക് 2816
9 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7575
10 സിന്‍ഡിക്കേറ്റ് ബാങ്ക് 1034
11 യൂകോ ബാങ്ക് 1033
12 യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 721
13 യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ 810
















