Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മണ്മറഞ്ഞ കരനെല്‍ കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2016, 06:34 pm IST
inLifestyle

കേരളത്തില്‍ പണ്ടുകാലങ്ങളില്‍ വ്യാപകമായി ചെയ്തിരുന്ന മോടന്‍, പള്ളിയാല്‍ നെല്‍കൃഷി തുടങ്ങി തെങ്ങിന്‍ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെല്‍കൃഷിയെയാണ് കരനെല്‍ കൃഷി അഥവ, ‘കരനെല്ല്’ എന്ന് വിളിക്കുന്നത്.

തണലില്‍ വളരുന്നതും വരള്‍ച്ചയെ ചെറുക്കാന്‍ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടന്‍ ഇനം നെല്ലിനങ്ങള്‍ കൃഷിചെയ്തിരുന്നു. തെങ്ങിന്‍ തോപ്പുകളാല്‍ സമൃദ്ധമായ കേരളത്തില്‍ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പില്‍ക്കാലങ്ങളില്‍ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളില്‍ അരിഭക്ഷണലഭ്യതയ്‌ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൗതുകകരമായ നാട്ടറിവുകളില്‍ ഒന്നാണ് ഈ കൃഷിരീതി.

ഒരുങ്ങുന്നത് ഇങ്ങനെ

കരകൃഷിക്ക് അനുയോജ്യമായത് തുറന്ന പ്രദേശങ്ങളാണ്. പല നെല്ലിനങ്ങളും സൂര്യപ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും വളരുന്നവയാണ്. സൂര്യപ്രകാശം ലഭിക്കുന്ന 25 വര്‍ഷത്തിലധികം പ്രായമുള്ള തെങ്ങിന്‍ തോപ്പുകളിലും കരനെല്‍കൃഷി ചെയ്യാം. കരനെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് പയര്‍ കൃഷിചെയ്ത് ജനുവരി മാസത്തോടെ ഉഴുത് മണ്ണ് വെയില്‍ കൊള്ളിക്കണം. ഏപ്രില്‍ പകുതിയാകുമ്പോള്‍ വീണ്ടും നിലമൊരുക്കാം. നിലം ഉഴുന്ന സമയത്ത് ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കാം. വിത്ത് വിതച്ച് കണ്ടം നിരപ്പാക്കണം. ഒരു സെന്റില്‍ കുഴിയെടുത്ത് നടുന്നതിന് 300ഗ്രാം വിത്തും വിതറുന്നതിന് 400ഗ്രാം വിത്തും ശരാശരി വേണം. മണ്ണിന്റെ അമ്ലസ്വഭാവം വയല്‍ പ്രദേശത്തെ അപേക്ഷിച്ച് കൂടുതലാണെന്നതിനാല്‍ മേല്‍വളപ്രയോഗത്തിന് മുമ്പ് ആവശ്യത്തിന് കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്. പരമ്പരാഗതമായി പലയിനം നെല്‍വിത്തുകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ കര്‍ഷകര്‍ കൈമാറ്റം ചെയ്തിരുന്ന ഈ വിത്തിനങ്ങളെല്ലാം ഹരിതവിപ്ലവത്തിന്റെ തുടക്കത്തോടെ നാമാവശേഷമായി.

വിത്തിനങ്ങള്‍

പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രം പുറത്തിറക്കിയ ചില കരനെല്‍ വിത്തിനങ്ങളാണ് പി.ടി.ബി 28 (കട്ടമോടന്‍), പി.ടി.ബി 29 (കറുത്തമോടന്‍), പി.ടി.ബി 30 (ചുവന്ന മോടന്‍), സ്വര്‍ണ്ണപ്രഭ, വൈശാഖ് എന്നിവ. കൂടാതെ വയലില്‍ കൃഷി ചെയ്യുന്ന ഐശ്വര്യ, ആതിര, മട്ട ത്രിവേണി തുടങ്ങിയവയും കരകൃഷിക്ക് അനുയോജ്യമാണ് . പരമ്പരാഗത നെല്ലിനങ്ങളായ കറുത്തക്കുടുക്കന്‍, ചൊമാല, കല്ലടിയാരന്‍,ചുവന്ന തൊണ്ണൂറാന്‍ ,വെള്ളത്തൊണ്ണൂറാന്‍, കറുത്ത ഞവര, പാല്‍ക്കയമ, കുന്തിപ്പുല്ലന്‍, ഓക്കക്കുഞ്ഞ്, ചോമ(ചാമ) , വെളുത്ത പനംകുറവ, കറുത്ത പനംകുറവ എന്നിവയും കരകൃഷി ചെയ്തുവരുന്ന ഇനങ്ങളാണ്. വയലിനെ അപേക്ഷിച്ച് കരനെല്ലിന് വിളവ് താരതമ്യേന കുറവാണ്.

കളകളും,

കീടനിയന്ത്രണവും

കരനെല്‍കൃഷിയുടെ പ്രധാന ശത്രു കളകളാണ്. വ്യാപകമായി പ്രശ്‌നമുണ്ടാക്കുന്ന മുത്തങ്ങയേയും വീതിയിലയന്‍ കളകളേയും നിയന്ത്രിക്കാന്‍ കളനാശിനികള്‍ ഉപയോഗിക്കാം. മഴയെ ആശ്രയിച്ചാണ് കരകൃഷി എങ്കിലും അടിക്കണ പരുവത്തിലും കതിരിടുന്ന സമയത്തും നന ഉറപ്പാക്കണം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കവിധത്തില്‍ നനയ്‌ക്കുന്നത് വിളവ് കൂട്ടാന്‍ സഹായിക്കും. രാസവളങ്ങള്‍ ചേര്‍ക്കുന്ന സമയങ്ങളില്‍ മണ്ണിന് നനവ് അത്യാവശ്യമാണ്. കരനെല്‍കൃഷിക്ക് കീടബാധ താരതമ്യേന വളരെ കുറവായിട്ടാണ് കണ്ടുവരുന്നത്. കതിരിടുന്ന സമയത്തെ ചാഴിയുടെ ആക്രമണം പ്രതിരോധിക്കാന്‍ കാന്താരിമുളക്- വെളുത്തുള്ളി മിശ്രിതം ഗോമൂത്രത്തില്‍ ചേര്‍ത്ത് തളിയ്‌ക്കാം. സന്ധ്യാസമയത്ത് പുരയിടത്തിന് സമീപം കരിയിലയും മറ്റും കൂട്ടി തീയിടുന്നതും ചാഴി ശല്യം കുറയ്‌ക്കാന്‍ സഹായിക്കും.

കരകൃഷിക്കുള്ള

ഗുണങ്ങള്‍

തെങ്ങിന്‍ തോപ്പിലും ഇടവിളയായി നെല്‍കൃഷിചെയ്യാം എന്ന സാധ്യത നെല്ലിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ മഴയെ മാത്രം ആശ്രയിച്ച് കരനെല്ല് കൃഷി ചെയ്യാനാകും. അമിതമായ അദ്ധ്വാനവും പരിചരണങ്ങളും ആവശ്യമില്ലാത്തതിനാല്‍ കൃഷിക്കാര്‍ക്ക് മെച്ചമാണ്. വയലിലെ കൃഷിയെ അപേക്ഷിച്ച് കീടനാശിനി ഉപയോഗം കുറവായതിനാല്‍ വൈക്കോലും മറ്റും കന്നുകാലികള്‍ക്ക് വിശ്വസിച്ച് കൊടുക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

പുതിയ വാര്‍ത്തകള്‍

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.