ബാലുശ്ശേരി: നന്മണ്ട കരിയാണിമല ക്വാറിയില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സ്ഫോടനത്തില്‍ ദുരൂഹത ഏറെ. ഭീതി വിട്ടുമാറാതെ നാട്ടുകാര്‍. ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സ്ഫോടനം ഉണ്ടായത്. മൂന്ന് കിലേമീറ്റര്‍ ചുറ്റളവില്‍ ഇതിന്റെ പ്രകമ്പനം ഉണ്ടായതാണ് നാട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. സ്ഫോടനവും പുകയും ഉണ്ടായതോടെ പരിഭ്രാന്തരായ പരിസരവാസികള്‍ ഭയന്നോടി മറ്റ് വീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു.
ക്രഷര്‍ യുനിറ്റില്‍ വൈദ്യുതി ബന്ധം നിലച്ചതോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടത്തിനുശേഷം വാഹനങ്ങള്‍ കടന്നുപോയതായി നാട്ടുകാര്‍ പറയുന്നു. മറ്റ് സംസ്ഥാനതൊഴിലാളികളാണ് ക്വാറിയില്‍ ജോലിചെയ്യുന്നത്. അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് പൊട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ക്വാറിയില്‍ വന്നുപോയ വാഹനം അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ വന്നതാണെന്നും നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രമാണിച്ച് നിര്‍ത്തിവെച്ച ക്വാറി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടകാലം കഴിഞ്ഞതോടെയാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. സംഭവ സ്ഥലം പോലീസും റവന്യൂ അധികൃതരും സന്ദര്‍ശിച്ചു. പടക്കം പൊട്ടിയതാണെന്ന പോലീസ് നിഗമനത്തില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്. മാത്രമല്ല സംഭവം പുറംലോകം അറിയാന്‍ വൈകിയതും ദുരൂഹതവര്ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: