Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരിതമൊഴിയാതെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2016, 07:10 pm IST
in Alappuzha

ആലപ്പുഴ: ദുരിതമൊഴിയാതെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി. എല്ലാം ശരിയാക്കാമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയിട്ടും സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ അശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ല. ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതുമൂലം ഇവിടെയെത്തുന്ന ആയിരക്കണക്കിനു രോഗികളാണ് വലയുന്നത്.

1962 ലെ സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴും ഉള്ളത്. രോഗികളുടെ എണ്ണം അഞ്ചിരട്ടി വര്‍ധിച്ചിട്ടും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തയാറായിട്ടില്ല. വിവിധ വിഭാഗങ്ങളില്‍ പ്രഫസര്‍, അസോ. പ്രഫസര്‍, അസി. പ്രഫസര്‍, ലക്ചറര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരുടെ നിരവധി ഒഴിവുകളാണ് നികത്താനുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ഗൈനക്കോളജി വിഭാഗത്തില്‍ ഒരു പ്രഫസറുടെയും ആറ് അസി. പ്രഫസര്‍മാരുടെയും ഒരു അസോ. പ്രഫസറുടെയും ഒഴിവുകളാണ് നികത്തേണ്ടത്.

പ്രതിദിനം ഒയിരത്തോളം രോഗികളാണ് രോഗികളാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. അറ്റന്‍ഡര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ അഭാവവും ഇവിടെയുണ്ട്. കാര്‍ഡിയോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടര്‍മാരെ സ്ഥലം മാറ്റിയതിനുശേഷം പകരം ഡോക്ടര്‍മാരെ നിയമിക്കാത്തതിനാല്‍ രോഗികള്‍ വലയുകയാണ്.

പ്രധാനപ്പെട്ട പല തസ്തികകളിലും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ നാലിലൊന്നു ആളുകളെപ്പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി നഴ്‌സുമാരുടെ നൂറിലധികം ഒഴിവുകളും നികത്താനുണ്ട്.

കെട്ടിടങ്ങളുടെയും കിടക്കകളുടെയും എണ്ണം പ്രതിവര്‍ഷം വര്‍ധിപ്പിക്കാറുണ്ടെങ്കിലും ഇതിനനുസരിച്ചു ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാറില്ല. 2012ല്‍ പ്രഖ്യാപിച്ച ട്രോമാകെയര്‍ യൂണിറ്റും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. അസൗകര്യങ്ങളുടെ നടുവിലാണ് സര്‍ജറി, മെഡിസിന്‍ അത്യാഹിതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

10 രോഗികളില്‍ കൂടുതല്‍പേര്‍ ഒരേസമയം എത്തിയാല്‍ നട്ടംതിരിയുകയാണ് ഡോക്ടര്‍മാരും മറ്റു ജീവനക്കാരും. രക്തപരിശോധനയ്‌ക്കായി രോഗികള്‍ നെട്ടോട്ടമോടുന്നത് ഇവിടുത്തെ പതിവുകാഴ്ചയാണ്. ഒരു കേന്ദ്രീകൃത ലാബ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പ്രതിദിനം ആയിരക്കണക്കിനു രോഗികളാണ് ഇതിനെ ആശ്രയിക്കുന്നത്. അടിയന്തരമായി ചികിത്സ ആവശ്യമായ രോഗികളുടെ രക്തപരിശോധനാഫലം ലഭിക്കുന്നത് ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും.

ഇതിനു പരിഹാരമായി അത്യാഹിതത്തോടുചേര്‍ന്ന് ലാബ് തുടങ്ങാന്‍ തീരുമാനമെടുത്തിട്ട് വര്‍ഷം രണ്ടു പിന്നിട്ടെങ്കിലും തീരുമാനം കടലാസിലൊതുങ്ങി. ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന നെഫ്രോളജി, ഗ്യാസ്‌ട്രോ എന്നിവയുടെ ഒപി ആഴ്ചയില്‍ ഒരിക്കലും, ന്യൂറോ മെഡിസിന്റേത് ആഴ്ചയില്‍ രണ്ടുദിവസവും മാത്രമാണ്. മിക്ക ഒപികളിലും ഡോക്ടര്‍മാര്‍ കൃത്യമായി എത്താത്തതും ഉള്ള ഡോക്ടര്‍മാര്‍ നേരത്തെ മുങ്ങുന്നതും പതിവാണ്. സര്‍ക്കാര്‍ മാറിയിട്ടും ആശുപത്രിയുടെ ശോച്യാവസ്ഥയ്‌ക്ക് മാത്രം പരിഹാരമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.