മാവൂര്‍: ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് പ്രമുഖും കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു കെ. രാമചന്ദ്രന് മാസ്റ്റര്‍ അനുസ്മരണവും എന്റോവ്മെന്റ് വിതരണവും നടന്നു.
റിട്ട. ഡിഇഒ എം. മാധവന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ നടന്ന രാമായണ സമീക്ഷയില്‍ കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്. മധു പ്രഭാഷണം നടത്തി. കേവല വായനയ്ക്കപ്പുറം രാമായണം വര്‍ത്തമാനകാല ജീവിത സാഹചര്യത്തില്‍ ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹത്തിന്റേയും സഹാനുഭൂതിയുടെയും സന്ദേശമാണ് അത് നല്‍കുന്നത്.
സര്‍വ്വജീവജാലങ്ങളെയും സമഭാവനയോടെയും സ്നേഹത്തോടെയും കാണാന്‍ അത് പഠിപ്പിക്കുന്നു അദ്ദേഹം പറഞ്ഞു. രാമചന്ദ്രന് മാസ്റ്റര്‍ എന്റോവ്മെന്റ് പുരസ്കാരം ചൂലൂര്‍ സദാശിവ ബാലസദനത്തിന് നല്കി. ആര്‍എസ്എസ് ജില്ലാ സംഘ് ചാലക് അഡ്വ. പി.കെ.ശ്രീകുമാറില്‍ നിന്ന് ബാലസദനം പ്രസിഡന്റ് എ.ജനാര്ദ്ദനന് ഏറ്റുവാങ്ങി. കെ.എന്‍. സത്യമൂര്‍ത്തി സ്വാഗതവും കെ. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: