Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്രവര്‍ഗ അവകാശ സംരക്ഷണം : നല്‍സയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2016, 09:49 pm IST
in Wayanad

തിരുനെല്ലി : ഗോത്രവര്‍ഗ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനുമായി ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റി(നല്‍സ)യുടെ രണ്ട് പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുനെല്ലി ഡി.ടി.പി.സി ഹാളില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് നിര്‍വഹിച്ചു. കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ഇടയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പിലാക്കുന്നതാണ് ഈ പദ്ധതികളെന്ന് ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിവിധ പദ്ധതികള്‍ കാര്യക്ഷമമായി പെട്ടന്ന് നടപ്പിലാക്കുന്നതിനായി ഉദ്യോഗസ്ഥരുമായ ഇടപെടുകയും അവര്‍ അതിന് തയാറാകുന്നില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം വരുമാനത്തിന്റെ മാത്രം കാര്യമല്ല. ആരോഗ്യം, വീട്, പോഷകാഹാരം, തൊഴിലില്ലായ്‌മ, കുടിവെള്ളം എന്നിവയുടെ കാര്യത്തിലെല്ലാം ദാരിദ്ര്യ നിര്‍മാര്‍ജനമാണ് ഉണ്ടാവേണ്ടത്. അവസരത്തിലും അന്തസ്സിലും ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ഒരേ നിലവാരം ലഭിക്കണം. ഈ സമൂഹം ഇല്ലാതിരുന്നുവെങ്കില്‍ നാം ഊറ്റം കൊള്ളുന്ന ഒന്നും ഉണ്ടാകില്ലായിരുന്നു. അതിനാല്‍ നമുക്ക് ഈ സമൂഹത്തോട് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ ഒരുപാട് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ആദിവാസി ഭവന നിര്‍മാണത്തില്‍ വന്‍ ചൂഷണം നടക്കുന്നതായി നിലമ്പൂര്‍ കരുളായിയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചതിന്റെ അനുഭവം വിവരിച്ച് അദ്ദേഹം പറഞ്ഞു. അമ്പതിലേറെ വീടുകളുള്ള കോളനിയില്‍ നാല്‍പഞ്ചോളം വീടുകള്‍ തകര്‍ന്നുകിടക്കുകയായിരുന്നു. കുറേ വീടുകള്‍ ആന തകര്‍ത്തതായിരുന്നു. ബാക്കി വീടുകള്‍ ആവശ്യത്തിന് നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കാത്തതിനാലും തകര്‍ന്നു. ആദിവാസികള്‍ക്ക് വീട് നിര്‍മിക്കാനായി നല്‍കിയ പണം ആര് കൊണ്ടുപോയി? നമ്മുടെ ഇടയിലുള്ള കരാറുകാര്‍ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് ഉണ്ടാക്കിയ ഭവനങ്ങളാണ് തകര്‍ന്നുകിടക്കുന്നത്. നിര്‍മാണ മികവില്ലാത്തതുകൊണ്ടല്ല. നിര്‍മിക്കാനാവശ്യമായ ചേരുവകള്‍ വേണ്ടുംവിധം ചേര്‍ക്കാന്‍ പണം നല്ല പോലെ ചെലവഴിക്കേണ്ടി വരും. ലാഭം കൊയ്യാന്‍ വേണ്ടി ആദിവാസികളെ ചൂഷണം ചെയ്ത് അവര്‍ക്ക് അര്‍ഹതയുള്ള ഭവനങ്ങള്‍ പോലും ഉണ്ടാക്കിക്കൊടുക്കാതിരിക്കുകയാണ്. ഗോത്രവര്‍ഗവിഭാഗത്തില്‍പ്പെട്ട മനുഷ്യരും നമ്മുടെ സഹോദരങ്ങളാണെന്നും അവരെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ജസ്റ്റിസ് പറഞ്ഞു.

വയനാട് ജില്ലാ സെഷന്‍സ് ജഡ്ജി ഡോ.വി.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജി കെ.സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, വയനാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ജില്ലാ സബ് ജഡ്ജി എ.ജി സതീഷ്‌കുമാര്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സബ് കളക്ടര്‍ ശീറാം സാംബശിവറാവു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി, കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.എല്‍. ബൈജു, തൃശൂര്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എന്‍.ജെ ഹനസ്, ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി.ഡി സജി, മാനന്തവാടി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഷാജു കെ. ജോസഫ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.ജി വിജയകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പാരാലീഗല്‍ വളണ്ടിയര്‍മാര്‍, ട്രൈബല്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

News

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

പുതിയ വാര്‍ത്തകള്‍

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.