Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാടിന്റെ പക്ഷിഭൂപടം തയ്യാറാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2016, 10:07 pm IST
in Wayanad

കല്‍പ്പറ്റ : ജൂലൈ 16 മുതല്‍ അതിരാവിലെ നിങ്ങളുടെ വീടിനടുത്തോ റോഡുകളിലോ ബൈനോക്കുലറും ക്യാമറയുമായി പക്ഷിനിരീക്ഷകരെ കണ്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. വയനാടിന്റെ പക്ഷിഭൂപടം തയ്യാറാക്കുന്നതിനായി പക്ഷി നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാളണ്ടിയര്‍മാരാണവര്‍. പക്ഷികളുടെ വിന്യാസത്തെ മാപ്പ് ചെയ്യുന്ന പ്രക്രിയയാണ് പക്ഷി ഭൂപടം. കേരളത്തിന്റെ പക്ഷി ഭൂപട നിര്‍മ്മാണം 2015 ല്‍ ആരംഭിച്ചു. ആലപ്പുഴ ജില്ലയിലും തൃശ്ശൂര്‍ ജില്ലയിലും വളരെ വിജയകരമായി പക്ഷി ഭൂപടം നിര്‍മ്മിച്ചുകഴിഞ്ഞു. വയനാട്ടിലെ പക്ഷിഭൂപട പരിപാടി ജൂലൈ 16 ന് ആരംഭിക്കും.

മഴക്കാലത്തും (ജൂലൈ 16 മുതല്‍ സെപ്തംബര്‍ 13 വരെ) വേനല്‍കാലത്തും (ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെ) രണ്ട് സീസണുകളായാണ് പക്ഷി നിരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിനായി വയനാടിന്റെ മൊത്തം ഭൂപ്രദേശത്തെ 6 ഃ 6 ചതുരശ്ര കി.മീറ്ററുള്ള ഗ്രിഡുകളായി തിരിച്ച് അതിനെ വീണ്ടും 1.1 ഃ 1.1 കി.മീ. വലിപ്പമുള്ള ചെറു സെല്ലുകളായി തിരിച്ചാണ് സര്‍വ്വെ ചെയ്യുന്നത്. മൊത്തം സെല്ലുകളില്‍ നിന്നും ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ട 207 സബ് സെല്ലുകളില്‍ ഒരു മണിക്കൂര്‍ വീതമാണ് പക്ഷി നിരീക്ഷണം നടത്തുക. സെല്ലിനകത്ത് കാണുന്ന പക്ഷികളുടെ പേരും എണ്ണവും രേഖപ്പെടുത്തുകയും അതോടൊപ്പം നാല് അധിനിവേശ സസ്യങ്ങളുടെ വിന്യാസത്തെയും രേഖപ്പെടുത്തുന്നുണ്ട്. ആധുനിക ഭൂപട സംവിധാനങ്ങളായ ഗൂഗിള്‍ മാപ്പ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ബൈനോക്കുലര്‍, ക്യാമറ എന്നിവ ഉപയോഗിച്ചുള്ള സര്‍വ്വെയില്‍ പക്ഷി നിരീക്ഷണത്തില്‍ താല്‍പ്പര്യമുള്ള ഏവര്‍ക്കും പങ്കെടുക്കാം. മുന്‍കൂട്ടി വിവരം അറിയിക്കുന്നവര്‍ക്ക് അതത് പ്രദേശങ്ങളിലെ സെല്ലുകളില്‍ പക്ഷി നിരീക്ഷണം നടത്തുമ്പോള്‍ വളണ്ടിയര്‍മാരുടെ കൂടെ കൂടാവുന്നതാണ്. പക്ഷികളുടെ കണക്കെടുപ്പിനോടൊപ്പം പക്ഷി നിരീക്ഷണത്തിലും പ്രകൃതി സംരക്ഷണത്തിലും ഭാഗമാകാനുള്ള ജനകീയ ശാസ്ത്ര പരിപാടിയാണ് പക്ഷി ഭൂപടനിര്‍മ്മാണം. ഇതുവഴി സാധാരണക്കാര്‍ക്കുവരെ ശാസ്ത്രീയ പഠനത്തില്‍ പങ്കാളികളാകാം. വയനാട്ടില്‍ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തില്‍ പക്ഷി നിരീക്ഷകരായ സി.കെ. വിഷ്ണുദാസ്, രതീഷ് ആര്‍.എന്‍., മനോജ് കണ്ണപറമ്പില്‍ എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്യുന്നു. പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും വയനാട്ടിലെ പക്ഷിനിരീക്ഷകരും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മാനന്തവാടി സെന്ററിലെ വിദ്യാര്‍ത്ഥികളും പക്ഷി സര്‍വ്വെയില്‍ വളണ്ടിയര്‍മാരായി പങ്കു ചേരുന്നു. കുന്നുകളും മലകളും നിബിഡ വനങ്ങളും വന്യജീവികളും നിറഞ്ഞ വയനാടിന്റെ പക്ഷി ഭൂപട നിര്‍മ്മാണം ഏറെ ശ്രമകരമായിരിക്കും. വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില്‍ ഈ വര്‍ഷം പക്ഷി ഭൂപട നിര്‍മ്മാണം നടക്കുന്നു. 2020 ഓട്കൂടി ഇന്ത്യയില്‍ പക്ഷി ഭൂപടം നിര്‍മ്മിക്കുന്ന ആദ്യസംസ്ഥാനമാകും കേരളം. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി വിവരം അറിയിക്കുവനും,9447544603, 9387387023.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.