നേമം: ചുവന്ന ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സംശയാസ്പദമായി എത്തിയ അന്യ സംസ്ഥാന സ്വകാര്യ വാഹനത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ടിഎന്‍ 75 എഎച്ച് 9999 ആഡംബര വാഹനത്തെയാണ് പാപ്പനംകോട് ജംഗ്ഷനില്‍ വച്ച് ഇന്നലെ വൈകുന്നേരം കരമന പോലീസ് തടഞ്ഞ് നിര്‍ത്തി കസ്റ്റഡിയിലെടുത്തത്. കണ്ട്രോള് റൂമില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം തടഞ്ഞത്. വാഹനത്തില്‍ സൈനിക വേഷം ധരിച്ച ഒരാള്‍ ഉള്‍പ്പടെ 5 പേരുണ്ടായി
ചുവന്ന ബീക്കണ്‍ ലൈറ്റുമായി പോലീസ് കസ്റ്റഡിയില്‍ എടുത്ത സ്വകാര്യ വാഹനം
രുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡാണെന്ന് കസ്റ്റഡിയിലായവര്‍ ആദ്യം പറഞ്ഞത്. ഇതു സംബന്ധിച്ച തിരിച്ചറിയല്‍ രേഖകകളൊന്നും ഇവരുടെ കൈവശമില്ലായിരുന്നു. സൈനികരാണെന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്തപ്പോള്‍ ആന്റി ടെററിസ്റ്റ് ഫോറം എന്ന് വെളിപ്പെടുത്തി. സര്‍ക്കാരിന്റെ ഭാഗമായുള്ള സ്വകാര്യ സ്ക്വാഡ് എന്നായിരുന്നു മറുപടി. ഇത് സംബന്ധിച്ച രേഖകളും കൈവശം ഇല്ലായിരുന്നു. ദല്‍ഹിയില്‍ നിന്നും സംഘടനയുടെ കമാന്റര്‍ വിമാനതാവളത്തില്‍ വരുന്നുണ്ടെന്നും കൂട്ടി കൊണ്ട് പോകാന്‍ വന്നതാണെന്നും അറിയിച്ചു. എന്നാല്‍ വാഹനത്തില്‍ സര്‍ക്കാരിന്റെ ബോര്‍ഡോ ഒന്നും പ്രദര്‍ശിപ്പിച്ചിട്ടില്ലായിരുന്നു. ഇതോടെ വാഹനത്തെയും അതിനുള്ളിലുണ്ടായിരുന്നവരെയും പോലീസ് കസറ്റഡിയില്‍ എടുത്തു.
സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കാന്‍ അധികാരമില്ല. കരമന സ്റ്റേഷനിലെത്തിച്ച ഇവരെ സിറ്റി പോലീസ് കമ്മീഷണര്‍ ചോദ്യം ചെയ്തു. തമ്പാനൂര്‍ സിഐ നേതൃത്വത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: