കൊല്ലം:’അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയെ ഈസ്റ്റ് പോലീസ് പിടികൂടി. ആശ്രാമത്ത് വാടകവീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന മൈനാഗപ്പള്ളി സ്വദേശി അനില്‍കുമാറി(45)നെയും ഇടനിലക്കാരന് കൊല്ലം സ്വദേശി മോഹനകുമാറിനെയും ബാംഗ്ലൂര്‍ സ്വദേശി 25 വയസുള്ള ഒരു യുവതിയെയും പോലീസ് പിടികൂടി. കഴിഞ്ഞ രണ്ട് മാസമായി ഇലക്ട്രീക്ഷന് ആണെന്ന വ്യാജേനയാണ് ഇയാള്‍ വാടക വീട് എടുത്ത് താമസിച്ചത്. കേരളത്തിന് പുറമേ ബാംഗ്ലൂര്‍-തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇയാള്‍ എത്തിച്ച് പെണ്‍വാണിഭം നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭസംഘത്തിന്റെ പ്രവര്‍ത്തനമുണ്ടെന്ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് സി.ഐ പ്രദീപ്കുമാര്‍, എസ്.ഐ രാജേഷ് ബാബുകുമാര്‍, ഹരികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: