ആലുവ: കഞ്ചാവ് ലോബിയുമായി ബന്ധമുള്ള ഓട്ടോഡ്രൈവര്‍മാരെ പിടികൂടുന്നതിന് എക്‌സൈസ് പരിശോധന ഊര്‍ജിതമാക്കി. ആലുവ മേഖലയിലെ ഒട്ടേറെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് കഞ്ചാവ് ലോബിയുമായി അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
കഞ്ചാവ് പതിവായി ഉപയോഗിക്കുന്ന ഓട്ടോഡ്രൈവര്‍മാരെ കണ്ടെത്താനാണ് ആദ്യശ്രമം. ഇവര്‍ക്ക് താക്കീത് നല്‍കും.
ഇവരുടെ വാഹനങ്ങള്‍ നിരന്തരമായി പരിശോധനക്ക് വിധേയമാക്കും.
കഴിഞ്ഞ ദിവസം എക്‌സൈസ് പിടികൂടിയ രണ്ടുപേരെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കഞ്ചാവ് വിപണനത്തിനായി ഓട്ടോഡ്രൈവര്‍മാരെ വലിയതോയില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വിവരം ലഭിച്ചു.
പല ഓട്ടോറിക്ഷകളിലും കഞ്ചാവ് സൂക്ഷിക്കുന്നതിനായി രഹസ്യ അറകളുണ്ട്. അതുപോലെ ഓട്ടോറിക്ഷക്കകത്തിരുന്നത് കഞ്ചാവ് വലിക്കുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുന്ന ഡ്രൈവര്‍മാരെയും കണ്ടെത്താനായിട്ടുണ്ട്.
















