കണ്ണൂര്‍: അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാന്‍ മടിക്കാതെയും കൊലക്കത്തി താഴെ വെക്കാതെയും സിപിഎം ക്രിമിനല്‍ സംഘം. രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ വീടുകള്‍ അക്രമിക്കുന്ന സിപിഎമ്മുകാര്‍ വ്യാപകമായ മോഷണവും നടത്തി. കൊള്ളയും കൊള്ളിവെപ്പും നടത്താന്‍ സിപിഎം നേതൃത്വം ജില്ലയുടെ വിവിധഭാഗങ്ങളില്‍ പ്രത്യേക ക്രിമിനല്‍ സംഘങ്ങളെത്തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇവരാണ് വിടുകള്‍ തകര്‍ക്കുന്നതും മോഷണം നടത്തുന്നതും.
ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ പ്രത്യേക സംവിധാനങ്ങളുമുണ്ട്. വീടുകളിലെ ഷെല്‍ഫുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കടത്തിക്കൊണ്ടപോകുന്നത് ഇപ്പോള്‍ സിപിഎം സംഘം പതിവാക്കിയിരിക്കുകയാണ്. അന്നൂരില്‍ ബിഎംഎസ് മേഖലാ സെക്രട്ടറി രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ക്രിമിനല്‍ സംഘം അക്ഷരാര്‍ത്ഥത്തില്‍ ഐഎസ് ഭീകരരെ പോലും നാണിപ്പിക്കുന്ന അക്രമപരമ്പരകളാണ് നടത്തിയത്. ഏകദേശം ഇരുപതോളം വീടുകളാണ് തകര്‍ക്കപ്പെട്ടത്. വീടിന്റെ വാതില്‍ അടിച്ചുതകര്‍ത്ത് അകത്തുകടന്നാണ് രാമചന്ദ്രനെ കൊലപ്പെടുത്തിയത്.
യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്റെ വീട് പൂര്‍ണ്ണമായും അടിച്ചുതകര്‍ത്ത അക്രമികള്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും മൂന്ന് വയസ്സുള്ള മകന്റെ കഴുത്തിന് വാള്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി അക്രമം അഴിച്ചുവിടുകയാണ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ മറവില്‍ പിണറായിയുടെ നാട്ടില്‍ പതിനഞ്ചോളം വീടുകളാണ് സിപിഎമ്മുകാര്‍ തര്‍ത്തത്. സിപിഎം സംഘം നടത്തുന്ന അക്രമ സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാട്ടുകയാണ്.
















