Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തേനില്‍ മായം ചേര്‍ത്ത് വില്‍പ്പന : ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2016, 09:14 pm IST
inWayanad

കല്‍പ്പറ്റ: ബത്തേരി കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ സഹകരണസംഘത്തിന്റെ കീഴിലുള്ള സ്‌റ്റോറില്‍നിന്നും വില്‍ക്കുന്ന തേനില്‍ കളര്‍ ചേര്‍ത്ത സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥര്‍ സംഘത്തിന് നോട്ടീസ് നല്‍കി. വെള്ളിയാഴ്ചയാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഭക്ഷ്യസുരക്ഷാ വിഭാഗം ഈ സംഘത്തില്‍നിന്ന് പരിശോധനയ്‌ക്കായി ശേഖരിച്ച തേന്‍ സാമ്പിളുകളില്‍ കളര്‍ ചേര്‍ത്തതായുള്ള പരിശോധനാ ഫലം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഫുഡ് അനലറ്റിക്ക് ലാബിന്റെ പരിശോധന ഫലമാണ് പുറത്തുവന്നത്. ആദിവാസികള്‍ കാട്ടില്‍ നിന്നു ശേഖരിക്കുന്ന തേനാണെന്ന പേരില്‍ ഗുണ്ടല്‍പേട്ടില്‍ നിര്‍മിക്കുന്ന വ്യാജ തോനാണ് സൊസൈറ്റി വിറ്റഴിക്കുന്നതെന്നാണ് പരാതി ഉയര്‍ന്നിരുന്നത്. ഇത് ശരിവെക്കുന്നതാണ് പരിശോധനാഫലം. കളര്‍ചേര്‍ത്ത് തേന്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16നാണ് തിരുവനന്തപുരം ഫുഡ് ആന്‍ഡ് സേഫ്റ്റി ജോയിന്റ് കമ്മിഷണര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെനിന്നും മൂന്നു തേന്‍ സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ചിരുന്നു. ഇതില്‍ രണ്ടെണ്ണം ഗുണനിലവാരം കുറഞ്ഞതും ഒന്ന് കളര്‍ ചേര്‍ത്തതുമായിരുന്നു. ഈ സംഭവത്തിലാണ് അധികൃതര്‍ നോട്ടീസ് കൊടുത്തത്. 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് നോട്ടീസ്. സാമ്പിള്‍ മൈസൂരുവിലെ കേന്ദ്രലാബില്‍ പരിശോധനയ്‌ക്ക് അയക്കണമെന്നാവശ്യപ്പെട്ട് സംഘം അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞ വിഷയം ആര്‍.ഡി.ഒ. കോടതിക്കും വിട്ടു. മൈസൂരു ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയുണ്ടാകുമെന്ന് ഫുഡ് അസി.കമ്മീഷണര്‍ സി.പി. രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ടെ കടയില്‍നിന്നും വാങ്ങിയ ബത്തേരി പട്ടികവര്‍ഗ സഹകരണസംഘത്തിന്റെ തേന്‍ വ്യാജമാണെന്നും കളര്‍ ചേര്‍ത്തിരുന്നുവെന്നുമുള്ള പരാതിയിലായിരുന്നു കഴിഞ്ഞ മാസം പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയാസ്പദമായ 5000 കിലോയോളം തേനില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പ് അനലസ്റ്റിക് ലാബില്‍ പരിശോധനക്കയച്ചു. സ്‌റ്റോര്‍ പൂട്ടി സീലും ചെയ്തിരുന്നു. നാല് ഡ്രമ്മുകളില്‍നിന്നായി നാല് സാമ്പിളുകളാണ് ശേഖരിച്ചത്. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് എന്നീ കളറുകള്‍ ചേര്‍ത്തുവെന്നാണ് ഫലം. രണ്ടും മഞ്ഞക്കളറുകളാണ്. ജിലേബിക്കും മറ്റും മഞ്ഞകളര്‍ ലഭിക്കാന്‍ ചേര്‍ക്കുന്ന കളറുകളാണിവ. മൂന്നു മാസം മുമ്പ് കണ്ണൂര്‍ സ്വദേശിയുടെ പരാതിയില്‍ ഇതേ സഹകരണസംഘം സ്‌റ്റോറില്‍നിന്നും അധികൃതര്‍ എടുത്ത സാമ്പിളില്‍ കളര്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുവന്നിരുന്നു. ചുവപ്പു കളര്‍ കിട്ടാന്‍ കാര്‍മോസിനും മഞ്ഞക്കളര്‍ ലഭിക്കാന്‍ ടാര്‍ട്രാറിസിനുമാണ് ചേര്‍ത്തത്. റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സഹകരണസംഘം കൊടുത്ത ഹരജിയുടെ ഭാഗമായി മൈസൂരുവിലെ കേന്ദ്രലാബിലേക്ക് സാമ്പിളുകള്‍ അയച്ചു കൊടുത്തിരിക്കയാണ്. ഈ കേസ് നിലനില്‍ക്കേയാണ് തിരുവനന്തപുരം ഫുഡ്‌സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം വിണ്ടും പരിശോധന നടത്തി തേന്‍ പിടിച്ചെടുത്തത്.

ആദിവാസികളില്‍നിന്നു മാത്രം തേനുള്‍പെടെയുള്ള വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്താനാണ് പട്ടികവര്‍ഗസഹകരണ സംഘം പ്രവത്തിക്കുന്നത്. ഇവിടെയാണ് ആദിവാസികളെ വഞ്ചിച്ചും മറയാക്കിയും വ്യാജ തേന്‍ വില്‍പ്പന നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.