പിലാത്തറ: സമൂഹത്തില്‍ നന്മ വരുത്താന്‍ സമാജ പ്രവര്‍ത്തനം വ്രതമായി കൊണ്ടുനടക്കുന്നവര്‍ രംഗത്ത് വരേണ്ടതുണ്ടെന്ന് രാജ്യസഭാംഗം റിച്ചാര്‍ഡ് ഹേ പ്രസ്താവിച്ചു. പിലാത്തറയില്‍ ഭാരതീയ സംസ്‌കൃത മഹാവിദ്യാലയത്തിന്റെ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയുള്ള നിസ്വാര്‍ത്ഥ പ്രവര്‍ത്തകരെ സൃഷ്ടിക്കാനുള്ള ഉത്തരവാദിത്തമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌കൃതപ്രചാരസഭ പ്രസിഡണ്ട് എസ്.പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയം സേവക സംഘം പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, രവീന്ദ്രനാഥ് ചേലേരി, കെ.ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
















