കൊല്ലം: ജില്ലാ ട്രഷറിയില്‍ ഇന്നലെയും പെന്‍ഷന്‍ വിതരണം തടസപ്പെട്ടു. സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് പെന്‍ഷന്‍ വിതരണം താറുമാറായത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഘടിപ്പിച്ച പുതിയ സോഫ്റ്റ് വെയറിലുള്ള തകരാറാണ് പെന്‍ഷന്‍ വിതരണം തടസപ്പെടാന്‍ കാരണമായി കരുതുന്നു. തിങ്കളാഴ്ചയും ഇതേ രീതിയില്‍ പെന്‍ഷന്‍ വിതരണം തടസപ്പെട്ടിരുന്നു.
















