ഊരകം: ജ്ഞാനോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.
ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.പി.സോമനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ്പ്രസിഡന്റ് വി.സി.മുരളി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ.പി.പ്രജിന്‍, വി.ഗോപാലന്‍, ശിവപ്രസാദ്, എന്‍.സുജിത്ത്, കെ.ടി.രുഗ്മണി ടീച്ചര്‍, എന്‍.പ്രഭ ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു. എന്‍. സൂരജ് ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തി. സെക്രട്ടറി കെ.പ്രതാപചന്ദ്രന്‍ സ്വാഗതവും, പി.കെ.സുര്‍ജിത്ത് നന്ദിയും പറഞ്ഞു.
















