പരപ്പനങ്ങാടി: ചെട്ടിപ്പടി ചേളാരി റോഡിലെ ബഹുനില കെട്ടിടത്തില്‍ നിന്നും കക്കൂസ് മാലിന്യമടക്കം പൊതുനിരത്തിലേക്ക് നിറഞ്ഞൊഴുകുന്നു. ടൗണിലെ ഇടതുഭാഗത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് മാലിന്യം ഒഴുകുന്നത്. താഴെ നിലയില്‍ നിരവധി കച്ചവട സ്ഥാപനങ്ങളുണ്ട്. എന്നാല്‍ മുകള്‍നില അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. ഇവര്‍ വന്നതോടെയാണ് മാലിന്യപ്രശ്‌നം രൂക്ഷമായത്. വേണ്ടത്ര ശൗചാലയ സംവിധാനമില്ലാതെയാണ് ഇവിടങ്ങളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത്. സാമ്പത്തിക നേട്ടം കണ്ടാണ് കെട്ടിട ഉടമകള്‍ മതിയായ രേഖകള്‍ ഇല്ലാത്ത അന്യസംസ്ഥാനക്കാര്‍ക്ക പോലും മുറി വാടകക്ക് കൊടുക്കുന്നത്. പൊട്ടിയൊഴുകിയ സെപ്റ്റിക് ടാങ്ക് മാലിന്യവും മറ്റും റോഡില്‍ പരന്നൊഴുകിയതോടെ ഇതില്‍ ചവിട്ടി വേണം രോഗികള്‍ക്ക് പോലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്താന്‍. റെയില്‍വേ ഗേറ്റിന് സമീപത്തെ ജലസ്രോതസുകളിലടക്കം മാലിന്യം കലര്‍ന്നതായ് ജനങ്ങള്‍ പരാതിപ്പെടുന്നു.
















